"തളരരുത്, അന്തിമഫലം വരുമ്പോൾ മത്സരിച്ച 52 സീറ്റുകളിൽ മാത്രമല്ല, മത്സരിക്കാത്ത ചില സീറ്റുകളിൽ കൂടി നമ്മൾ ജയിച്ചിരിക്കും"

Sunday 02 June 2024 2:57 PM IST

കഴിഞ്ഞ ദിവസമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. ലോ​ക്‌സ​ഭ​യി​ലേ​ക്കു​ള്ള​ ​അ​വ​സാ​ന​ഘ​ട്ട​ ​വോ​ട്ടെ​ടു​പ്പ് ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​പൂ​ർ​ത്തി​യാ​യ​തി​നു​ ​തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ​എക്‌സിറ്റ് പോ​ൾ​ ​ഫ​ല​ങ്ങ​ൾ​ ​പു​റ​ത്തു​വ​ന്ന​ത്.

​കേരളത്തിൽ സി പി എം​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​എ​ൽ ഡി എ​ഫി​ന് ​അ​ഞ്ചു​ ​സീ​റ്റു​വ​രെ​ ​ല​ഭി​ക്കാ​മെ​ന്നും​ ​ഒ​രു​ ​സീ​റ്റു​പോ​ലും​ ​കി​ട്ടി​ല്ലെ​ന്നും​ ​പ്ര​വ​ച​ന​മു​ണ്ട്. ഈ സാഹചര്യത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹാസവുമായി എത്തിയിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ.


'സഖാക്കളേ, നമ്മൾ തളരരുത്. അന്തിമഫലം വരുമ്പോൾ നമ്മൾ മത്സരിച്ച 52 സീറ്റുകളിൽ മാത്രമല്ല, നമ്മൾ മത്സരിക്കാത്ത ചില സീറ്റുകളിൽ കൂടി നമ്മൾ ജയിച്ചിരിക്കും. അതാണ് വൈരുദ്ധ്യാത്മക ഭൗതിക വാതകം.'- എന്നാണ് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

രാ​ജ്യ​ത്ത് ​മൂ​ന്നാ​മ​തും​ ​മോ​ദി​ ​ത​രം​ഗ​മെ​ന്ന് ​വ്യ​ക്ത​മാ​യ​ ​സൂ​ച​ന​ക​ൾ​ ​ന​ൽ​കി​ക്കൊണ്ടുള്ളതാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ. ബി ജെ ​പി​ ​മു​ന്നൂ​റ്റി​ ​അ​ൻ​പ​തി​ലേ​റെ​ ​സീ​റ്റു​ക​ൾ​ ​നേ​ടി​ ​തു​‌​ട​ർ​ച്ച​യാ​യ​ ​മൂ​ന്നാം​ ​വ​ട്ട​വും​ ​അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നാ​ണ് ​മി​ക്ക​ ​സ​ർ​വേ​ ​ഫ​ല​ങ്ങ​ളി​ലും​ ​പ​റ​യു​ന്ന​ത്.​ ​

അ​തേ​സ​മ​യം​ ​കോ​ൺ​ഗ്ര​സി​ന് 2019​ൽ​ ​ല​ഭി​ച്ച​തി​നേ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​സീ​റ്റു​ക​ൾ​ ​കി​ട്ടും. കേരളത്തിൽ ബി ജെ പി അക്കൗണ്ട് തുറക്കും, മൂന്ന് സീറ്റ് വരെ കിട്ടിയേക്കാമെന്നും സർവേയിൽ പറയുന്നു. തൃ​ശൂ​ർ,​ ​തി​രു​വ​ന​ന്ത​പു​രം​ ​എ​ന്നി​വ​യ്ക്ക് ​പു​റ​മേ​ ​ആ​റ്റി​ങ്ങ​ലും​ ​ബി.​ജെ.​പി​ ​വി​ജ​യി​ച്ചേ​ക്കു​മെ​ന്നാ​ണ് ​പ്ര​വ​ച​നം. കേ​ര​ള​ത്തി​ൽ​ ​അ​ക്കൗ​ണ്ട് ​തു​റ​ക്കു​ന്ന​ ​ബി.​ജെ.​പി​ 27​ശ​ത​മാ​നം​ ​വോ​ട്ട് ​നേ​ടു​മെ​ന്ന് ​ആ​ക്സി​സ്-​മൈ​ ​ഇ​ന്ത്യ​ ​പ്ര​വ​ചി​ക്കു​ന്നു.​ 2019​ൽ​ 13​ ​ശ​ത​മാ​ന​മാ​യി​രു​ന്നു​ ​ബി.​ജെ.​പി​യു​ടെ​ ​വോ​ട്ട് ​വി​ഹി​തം.

Advertisement
Advertisement