പുതുരൂപത്തിൽ നിരത്തിലേക്ക് നിസാൻ കഷ്‌കായി

Monday 03 June 2024 12:54 AM IST

കൊച്ചി: നിസാന്റെ ഇ പവർ സംവിധാനം ഉപയോഗിച്ച് വൈദ്യുതീകരിച്ച പുതിയ കാഷ്‌കായ് ഈമാസം നിരത്തിലിറക്കും. വൈദ്യുത വാഹന നിർമ്മാണവും ബാറ്ററി ഉത്പ്പാദനവും പുനരുപയോഗിക്കാവുന്നവ കൊണ്ട് പ്രവർത്തിക്കുന്ന വാഹന നിർമ്മാണത്തിന്റെ ഭാവിയിലേക്കുള്ള ഇ.വി 36 സീറോ വികസിപ്പിക്കുന്നതിന് മുന്നോടിയായാണ് പുതുക്കിയ കാഷ്‌കായ് എത്തുന്നത്. 2007ൽ അവതരിപ്പിച്ച കാഷ്‌കയിക്ക് നൂറിലേറെ രാജ്യങ്ങളിലായി നാലുദശലക്ഷത്തിലേറെ ഉപഭോക്താക്കളുണ്ട്.

കാഷ്‌കയിയുടെ

പോപ്പുലാരി​റ്റി​

വൻ ജനപ്രീതി നേടിയ കാഷ്‌കയിയുടെ സണ്ടർലാൻഡിൽ ഇ പവർ ഉപയോഗിച്ച് നിർമ്മിച്ച 120,000 ലധികം കാറുകൾ ഇപ്പോൾ നിരത്തിലുണ്ട്. 30,135 പൗണ്ട് മുതലാണ് പുതിയ മോഡലിന്റെ വില. ഗൂഗിൾ ബിൽറ്റ്ഇൻ സ്യൂട്ടോടുകൂടിയ നിസാന്റെ യൂറോപ്യൻ ശ്രേണിയിലെ ആദ്യത്തെ വാഹനം കൂടിയാണ് പുതുക്കിയ കാഷ്‌കായ്.

ഭാവി മോഡലായ നിസാൻ ഇ.വി36സീറോ, സീറോ എമിഷൻ ഡ്രൈവിംഗും സീറോ എമിഷൻ മാനുഫാക്ചറിംഗും എന്ന ലക്ഷ്യത്തോടെ ഇവി, ബാറ്ററി നിർമ്മാണം ഒരുമിപ്പിക്കുന്നു. നേട്ടത്തിൽ അഭിമാനമുണ്ടെന്നും ഉപഭോക്താക്കൾ പുതിയ ഡിസൈനും സാങ്കേതികവിദ്യയും എത്രമാത്രം ആസ്വദിക്കുന്നു എന്നറിയാൻ ആകാംക്ഷയുണ്ടെന്നും നിസാന്റെ യു.കെയിലെ നിർമ്മാണ വൈസ് പ്രസിഡന്റ് ആദം പെന്നിക്ക് പറഞ്ഞു.

Advertisement
Advertisement