ഡോ. സറഫ്.എ കൽപ്പാളയം അന്താരാഷ്ട്ര സിലമ്പം ഫെഡറേഷൻ ഓണ. പ്രസിഡന്റ്

Sunday 02 June 2024 11:51 PM IST

ഡോ. സറഫ് . എ കൽപ്പാളയം അന്താരാഷ്ട്ര സിലമ്പം ഫെഡറേഷൻ ഓണ. പ്രസിഡന്റ്

തിരുവനന്തപുരം : അന്താരാഷ്ട്ര സിലമ്പം ഫെഡറേഷന്റെ ഓണററി പ്രസിഡന്റായി മലയാളിയായ ഡോ.സറഫ് .എ. കൽപ്പാളയം തിരഞ്ഞെടുക്കപ്പെട്ടു. മേയ് 28 ന് മലേഷ്യയിൽ നടന്ന ഫെഡറേഷന്റെ യോഗത്തിൽ മുഖ്യാതിഥിയായി സറഫ് പങ്കെടുത്തു. ഫെഡറേഷൻ അംഗമായി അഡ്വ. പി.സന്തോഷ് കുമാറിനെയും തിരഞ്ഞെടുത്തിട്ടുണ്ട്.

സ്റ്റേറ്റ് ജി.എസ്.ടി ഡിപ്പാർട്ട്മെന്റ് അഡിഷണൽ കമ്മിഷണറായ സറഫ് ആൾ ഇന്ത്യ അസോസിയേഷൻ ഒഫ് സ്പോർട്സ് ഫോർ ആൾ പ്രസിഡന്റാണ്. റോളർ സ്കേറ്റിംഗിൽ മുൻ ദേശീയ ചാമ്പ്യനും സൈക്ളിംഗിൽ ദേശീയ മെഡൽ ജേതാവുമാണ്. 1996മുതൽ 99വരെ കേരള യൂണിവേഴ്സിറ്റി സൈക്ളിംഗ് കോച്ചായി . സൈക്ളിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ടെക്നിക്കൽ കമ്മിറ്റി കൺവീനറും ചെയർമാനുമായിരുന്നു. ഇന്റർനാഷണൽ സൈക്ളിംഗ് യൂണിയൻ യോഗ്യതയുള്ള കോണ്ടിനെന്റൽകമ്മീഷണർ, സൈക്ളിംഗ് ഫെഡറേഷന്റെ ചീഫ് കമ്മീഷണർ, സാർക്ക് സൈക്ളിംഗ് ഫെഡറേഷന്റെ സെക്രട്ടറി സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. ഇന്റർനാഷണൽ ഒളിമ്പിക് കമ്മറ്റിയുടെ പിന്തുണയോടെ സ്പോർട്സ് ഫോർ ആൾ ഏഷ്യാ പ്രോജക്ട് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2017ൽ സോളിലും 2019ൽ ടോക്യോയിലും നെതർലാൻഡ്സിലും 2022ൽ ദക്ഷിണ കൊറിയയിലെ ബുസാനിലും നടന്ന ആഗോള കോൺഫറൻസുകളിൽ പങ്കെടുത്തിട്ടുണ്ട്.ജപ്പാനിൽ നടന്ന ഏഷ്യൻ സൈക്ളിംഗ് ചാമ്പ്യൻഷിപ്പിന്റെ കമ്മിഷണറായിരുന്നു. തിരുവനന്തപുരം കരമന കൽപ്പാളയത്ത് പരേതനായ പി.അബൂബക്കറിന്റേയും ഷെരീഫ ബീവിയുടേയും മകനാണ്.

അഡ്വ.പി. സന്തോഷ് കുമാർ കേരള ബാർ കൗൺസിൽ അംഗവും കേരള ലാ ട്രസ്റ്റ് ചെയർമാനും കരുംകുളം സ്വദേശിയുമാണ്.

Advertisement
Advertisement