സ്കൂളും പരി​സരവും ശുചീകരി​ച്ചു

Monday 03 June 2024 12:21 AM IST

പത്തനംതിട്ട : ഓട്ടോ ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ മേലേവെട്ടിപ്പുറം ഗവൺമെന്റ് യു.പി സ്‌കൂളും പരിസരവും ശുചീകരിച്ച് പൂന്തോട്ടം നിർമ്മിച്ചു. മുൻ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഓട്ടോ ടാക്‌സി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് രമാദേവി, സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എം.വി.സഞ്ചു, റെൻസിം ഇസ്മായിൽ, അഡ്വ.അബ്ദുൽ മനാഫ്, ഇ.കെ.ബേബി ബേബി, കെ.വൈ.ബേബി, ബിജു രാഘവൻ, ഷിബു മാത്യു, നെൽസൺ, കൊച്ചുമോൻ, സൈമൺ, ആർ.പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement