കുത്തിവയ്പ്പ് ക്യാമ്പ്

Monday 03 June 2024 1:45 AM IST

മലപ്പുറം: ജില്ലയിലെ സർക്കാർ ഡോക്ടർമാർക്കും കുടുംബാംഗങ്ങൾക്കും കെ.ജി.എം.ഒ.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞപ്പിത്തത്തിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ് നടത്തി. അസോസിയേഷൻ നോർത്ത് സോൺ വൈസ് പ്രസിഡന്റ് ഡോ. എം. മുരളീധരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. പി.എം. ജലാൽ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.എം.ഒ.എ ജില്ലാ ആസ്ഥാന മന്ദിരത്തിൽ രാവിലെ ഒമ്പതിനാരംഭിച്ച ക്യാമ്പിൽ 250 ലേറെ പേർ കുത്തിവയ്‌പ്പെടുത്തു. ജില്ലാ സെക്രട്ടറി ഡോ. കെ.എം ജാനിഫ് , ഡോ. ഫുഹാദ് കോയിസ്സെൻ, ഡോ. സി.പി. സഹീർ,ഡോ. ദീപക് വ്യാസ് എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement