പൊതുവിദ്യാഭ്യാസം പുതുലോകത്ത് കുട്ടികളെ പ്രാപ്തരാക്കാൻ: മുഖ്യമന്ത്രി

Tuesday 04 June 2024 4:06 AM IST

ആഘോഷമായി സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം

കൊച്ചി: പുതിയ കാലത്തെയും ലോകത്തെയും നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുന്ന തരത്തിലാണ് പൊതുവിദ്യാഭ്യാസ മേഖലയെ സർക്കാർ ശക്തിപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം എളമക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊതുവിദ്യാഭ്യാസ മേഖല തകർച്ച നേരിട്ടപ്പോൾ 2016ൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചു. പിന്നീട് നാട് കണ്ടത് വിപ്ലവകരമായ മാറ്റമാണ്. ഹൈടെക് ക്ലാസ് റൂം, റോബോട്ടിക് കിറ്റ്, വിജ്ഞാനത്തോടൊപ്പം വിനോദവും കുട്ടികളുടെ നൈസർഗിക വാസനകളും പ്രോത്സാഹിപ്പിക്കുന്ന പുത്തൻ പാഠ്യപദ്ധതികൾ തുടങ്ങി വിപുലമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയത്.

നീതി ആയോഗിന്റെ സ്‌കൂൾ എഡ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്സിൽ കേരളം ഒന്നാം സ്ഥാനത്ത് എത്തിയത് ചെറിയ കാര്യമല്ല. അക്കാഡമിക് രംഗത്തും അടിസ്ഥാനസൗകര്യ വികസന രംഗത്തും വലിയ മുന്നേറ്റമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവേശനോത്സവത്തിന്റെ ഭാഗമായി എൽ.കെ.ജി, ഒന്നാം ക്ളാസ് വിദ്യാർത്ഥികളെ മന്ത്രിമാരായ വി. ശിവൻകുട്ടി, പി. രാജീവ്, മേയർ എം. അനിൽകുമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. അവർക്ക് മുഖ്യമന്ത്രി ബാഗും കുടയും സമ്മാനിച്ചു.

വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ കലണ്ടർ മന്ത്രി പി. രാജീവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ എം. ഷാനവാസിന് നൽകി പ്രകാശനം ചെയ്തു. എം.പിമാരായ ഹൈബി ഈഡൻ, ജെബി മേത്തർ, മേയർ അഡ്വ.എം. അനിൽകുമാർ, എം.എൽ.എമാരായ കെ. ബാബു, ടി.ജെ. വിനോദ്, കെ.ജെ. മാക്സി, പി.വി. ശ്രീനിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു.

വേ​ദി​ ​നി​യ​ന്ത്രി​ച്ച് ​കു​ട്ടി​ക്കൂ​ട്ടം,
നി​റ​ചി​രി​യോ​ടെ​ ​മു​ഖ്യ​മ​ന്ത്രി

കൊ​ച്ചി​:​ ​'​അ​ടു​ത്ത​താ​യി​ ​ന​മ്മ​ൾ​ ​ഏ​വ​രും​ ​ആ​കാം​ക്ഷ​യോ​ടെ​ ​കാ​ത്തി​രു​ന്ന​ ​സ്കൂ​ൾ​ ​പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്റെ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​ന​മാ​ണ്.​ ​നി​ല​വി​ള​ക്കു​ ​കൊ​ളു​ത്തി​ ​ഉ​ദ്ഘാ​ട​ന​ ​ക​ർ​മ്മം​ ​നി​ർ​വ​ഹി​ക്കു​ന്ന​തി​ന് ​ആ​ദ​ര​ണീ​യ​നാ​യ​ ​കേ​ര​ള​ ​മു​ഖ്യ​മ​ന്ത്രി​ ​ശ്രീ​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​ക്ഷ​ണി​ക്കു​ന്നു..​'​ ​എ​റ​ണാ​കു​ളം​ ​എ​ള​മ​ക്ക​ര​ ​ഗ​വ.​ ​ഹൈ​സ്കൂ​ളി​ലെ​ ​വേ​ദി​യി​ൽ​ ​കു​ട്ടി​ ​അ​നൗ​ൺ​സ​റു​ടെ​ ​ശ​ബ്ദം​ ​മു​ഴ​ങ്ങി​യ​തോ​ടെ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​മു​ഖ​ത്ത് ​ചി​രി​ ​വി​ട​ർ​ന്നു.

പി​ന്നി​ലെ​ ​എ​ൽ.​ഇ.​ഡി​ ​സ്‌​ക്രീ​നി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​യും​ ​ഒ​പ്പ​മി​രു​ന്ന​വ​രു​ടെ​യും​ ​ചി​രി​ ​നി​റ​ഞ്ഞ​പ്പോ​ൾ​ ​സ​ദ​സി​ൽ​ ​നി​റ​ഞ്ഞ​ ​കൈ​യ​ടി.​ ​ഇ​രു​വ​ശ​ങ്ങ​ളി​ലി​രു​ന്ന​ ​മ​ന്ത്രി​മാ​രാ​യ​ ​പി.​ ​രാ​ജീ​വി​നോ​ടും​ ​വി.​ശി​വ​ൻ​കു​ട്ടി​യോ​ടും​ ​അ​തി​നെ​ക്കു​റി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ ​ചി​രി​യോ​ടെ​ ​എ​ന്തോ​ ​പ​റ​ഞ്ഞു.

എ​ള​മ​ക്ക​ര​ ​ഗ​വ.​ ​ഹൈ​സ്‌​കൂ​ളി​ലെ​ ​ഒ​ൻ​പ​താം​ ​ക്ലാ​സു​കാ​രി​ ​എ​ൻ.​ ​ശ്രീ​ര​സ്യ.​ ​പ​ത്താം​ക്ലാ​സു​കാ​രി​ ​അ​മ്‌​റി​ൻ​ ​ഫാ​ത്തി​മ,​ ​ആ​റാം​ ​ക്ലാ​സു​കാ​ര​ൻ​ ​കെ.​സി​ദ്ധാ​ർ​ത്ഥ് ​എ​ന്നി​വ​രാ​യി​രു​ന്നു​ ​പ്ര​വേ​ശ​നോ​ത്സ​വ​ ​പ​രി​പാ​ടി​യു​ടെ​ ​അ​വ​താ​ര​ക​ർ.​ ​ഒ​രാ​ഴ്ച​ ​നീ​ണ്ട​ ​പ​രി​ശീ​ല​ന​ത്തി​നു​ ​ശേ​ഷ​മാ​ണ് ​കു​ട്ടി​ക്കൂ​ട്ടം​ ​ത​ട്ടി​ൽ​ ​ക​യ​റി​യ​ത്.​ ​അ​ദ്ധ്യാ​പ​ക​രാ​യ​ ​സി.​എ.​ ​റ​ഹ്മ​ത്ത്,​ ​ബി.​ ​ലി​ജി​മോ​ൾ​ ​എ​ന്നി​വ​രാ​ണ് ​കു​ട്ടി​ക​ളെ​ ​പ​രി​ശീ​ലി​പ്പി​ച്ച​ത്.

Advertisement
Advertisement