'കൊച്ചി ഓൺ വീൽസ്' സൈക്ലിംഗ് പരിപാടി

Tuesday 04 June 2024 12:26 AM IST

കൊച്ചി: കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ കൊച്ചി ഓൺ വീൽസ് എന്ന പേരിൽ സൈക്ലിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.നഗരസഭയുടെ ഹാപ്പിനസ് പദ്ധതിയുടെയും കൈറ്റ്‌സ് ഇന്ത്യയുടെയും നേതൃത്വത്തിൽ വിവിധ സൈക്കിളിംഗ് ക്ലബ്ബുകളെ കോർത്തിണക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ 7.30ന് രാജേന്ദ്ര മൈതാനിയിൽ നിന്ന് തുടങ്ങിയ പരിപാടി സൈക്ലിസ്റ്റും പള്ളുരുത്തി ഫാത്തിമ ആശുപത്രി ഡയറക്ടറുമായ ഫാ. സിജു പാലിയത്തറ ഫ്ലാഗ് ഓഫ് ചെയ്തു. ഹൈക്കോടതി ജംഗ്ഷൻ വഴി കടവന്ത്ര വരെ 20 കിലോമീറ്റർ ദൂരത്തിലാണ് സൈക്ലിംഗ് നടത്തിയത്. ചടങ്ങിൽ സ്റ്റാന്റിംഗ് കമിറ്റി ചെയർമാൻമാരായ പി.ആർ. റെനീഷ്, വി.എ. ശ്രീജിത്ത്, സി ഹെഡ് ഡയറക്ടർ ഡോ. രാജൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement