ഡോ.എസ്.സുജാത ചുമതലയേറ്റു

Tuesday 04 June 2024 4:21 AM IST

ചങ്ങനാശേരി: എൻ.എസ്.എസിന്റെ ഉന്നത വിദ്യാഭ്യാസ സമിതിയായ കോളേജ് സെൻട്രൽ കമ്മിറ്റിയുടെ സെക്രട്ടറി ആൻഡ് കോർപ്പറേറ്റ് മാനേജർ (സി.സി.സി) ആയി ചങ്ങനാശേരി എൻ.എസ്.എസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.എസ്.സുജാത ചുമതലയേറ്റു. എൻ.എസ്.എസിന്റെ കോളേജുകളുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ സമ്പൂർണ്ണ ചുമതയും ഏകോപനവുമാണ് പ്രധാന ചുമതല. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായരുടെ മകളാണ്. ചങ്ങനാശേരി എൻ.എസ്.എസ് ഹിന്ദു കോളേജിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഡോ.സുജാത വിരമിച്ചത്.

എൻ.എസ്.എസ് പുറത്തിറക്കിയ ആദ്യ ഇംഗ്ലീഷ് പുസ്തകമായ ശ്രീ മന്നത്ത് പത്മനാഭൻ ലിവിംഗ് ബിയോണ്ട് ദി എയ്ജസ്, 'മന്നത്ത് പത്മനാഭൻ വിഷൻ ഓഫ് ഹിന്ദുയിസം തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. മികച്ച അദ്ധ്യാപിക, മൂല്യവത്തായ പ്രബന്ധങ്ങളുടെ രചയിതാവ് എന്നീ നിലകളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്.

Advertisement
Advertisement