'വൈദികർക്കെതിരെ നടപടി വേണം'

Tuesday 04 June 2024 12:40 AM IST

അങ്കമാലി: പരിശുദ്ധ കുർബാനയെ അവഹേളിച്ച വൈദികർക്കെതിരെ നടപടിയില്ലാത്തത് കത്തോലിക്കസഭാ വിശ്വാസികളെ ഏറെ ദു:ഖിപ്പിക്കുന്നതായി കാത്തലിക്ക് നസ്രാണി അസോസിയേഷൻ പറഞ്ഞു. മാർപാപ്പയുടെ ആഹ്വാനങ്ങളെയും കൽപ്പനകളെയും ഉൾക്കൊണ്ട് സഭയ്ക്ക് വിധേയമായി പ്രവർത്തിക്കാൻ തയ്യാറാവാത്തവർക്കെതിരെ മേജർ ആർച്ച് ബിഷപ്പ് നടപടി സ്വീകരിക്കണം. ഏകീകൃത കുർബാന വിഷയത്തിൽ മാർ റാഫേൽ തട്ടിലിന്റെ മെല്ലെപ്പോക്ക് നയം മാറ്റണം. വിമത പ്രവർത്തനങ്ങളെ സഹായിക്കുന്നവർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും സി.എൻ.എ എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. ചെയർമാൻ ഡോ. എം.പി. ജോർജ് അദ്ധ്യക്ഷനായി. ജോസ് പാറേക്കാട്ടിൽ, പോൾ ചെതലൻ, ഷൈബി പാപ്പച്ചൻ, പോൾസൺ കുടിയിരിപ്പിൽ, ഷിജു സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement