മെത്രാൻ സമിതി ത്രിദിന സമ്മേളനം

Tuesday 04 June 2024 12:41 AM IST

കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി)യുടെ വർഷകാലസമ്മേളനം ഇന്ന് മുതൽ ആറു വരെ പാലാരിവട്ടം പി.ഒ.സിയിൽ നടക്കും. രാവിലെ 10ന് സമർപ്പിത സമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരുടെയും മെത്രാൻ സമിതിയുടെയും സംയുക്തയോഗം കെ.സി.ബി.സി പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. റിലീജിയസ് കമ്മിഷൻ ചെയർമാൻ ബിഷപ്പ് ഡോ. പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് ആറിന് കെ.സി.ബി.സി സമ്മേളനം ആരംഭിക്കും. കേരളത്തിലെ മുഴുവൻ കത്തോലിക്കാ രൂപതകളുടെയും ബിഷപ്പുമാർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.

Advertisement
Advertisement