മാനസികാരോഗ്യ മാസാചരണം

Tuesday 04 June 2024 12:47 AM IST

കൊച്ചി: വിശ്വ ആയുർവേദ പരിഷത്ത് കേരള ഘടകവും ആര്യതാര ആയുർനികേതനും സംയുക്തമായി സംഘടിപ്പിച്ച മാനസികാരോഗ്യ ബോധവത്കരണ മാസാചരണം സമാപിച്ചു. സമാപനത്തിൽ പരിഷത്ത് അദ്ധ്യക്ഷൻ ഡോ. ഗോവിന്ദ് ശുക്ല അദ്ധ്യക്ഷനായി. ഡോ. ബി.എസ്. പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. ഡോ. രഘുരാമഭട്ട മുഖ്യപ്രഭാഷണം നടത്തി. പരിഷത്ത് ദേശീയ സെക്രട്ടറി ഡോ. സുരേന്ദ്ര ചൗധരി, സംസ്ഥാന പ്രസിഡന്റ് ഡോ.ടി.ടി. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഡോ. ആദർശ് സി. രവി, ഡോ.ജെ. രാധാക്രഷ്ണൻ, ഡോ. എം. ദിനേഷ്‌കുമാർ, ഡോ. ജയലക്ഷി അമ്മാൾ, ഡോ. പവൻ ശ്രീരുദ്രൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement