നെഞ്ചിടിപ്പിന് ഇന്ന് അറുതി

Tuesday 04 June 2024 9:53 PM IST

കൊ​ച്ചി​:​ ​ജി​ല്ല​ ​ഒ​ന്നെ​ങ്കി​ലും​ ​അ​ഞ്ചു​ ​ലോ​ക്‌​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​നെ​ഞ്ചി​ടി​പ്പി​ന് ​ഇ​ന്ന് ​എ​റ​ണാ​കു​ള​ത്ത് ​അ​റു​തി​യാ​കും.​ ​എ​ക്‌​സി​റ്റ് ​പോ​ൾ​ ​പ്ര​വ​ച​ന​ങ്ങ​ൾ​ ​യു.​ഡി.​എ​ഫി​ന് ​അ​നു​കൂ​ല​മാ​ണെ​ങ്കി​ലും​ ​എ​ൽ.​ഡി.​എ​ഫ് ​പ്ര​തീ​ക്ഷ​ ​കൈ​വി​ട്ടി​ട്ടി​ല്ല.​ ​വ​ലി​യ​ ​കു​തി​പ്പെ​ന്ന​ ​ക​ണ​ക്കു​കൂ​ട്ടി​ലാ​ണ് ​എ​ൻ.​ഡി.​എ.​ ​ക​ന്നി​ ​മ​ത്സ​ര​ത്തി​ൽ​ ​ട്വ​ന്റി​ 20​യു​ടെ​ ​പ്ര​ക​ട​നം​ ​എ​ന്താ​കു​മെ​ന്ന​ ​ആ​കാം​ക്ഷ​യി​ലാ​ണ് ​രാ​ഷ്ട്രീ​യ​നി​രീ​ക്ഷ​ക​ർ.
യു.​ഡി.​എ​ഫി​നോ​ട് ​ആ​ഭി​മു​ഖ്യം​ ​പു​ല​ർ​ത്തു​ന്ന​ ​ജി​ല്ല​യാ​ണ് ​എ​റ​ണാ​കു​ളം​ ​എ​ന്നാ​ണ് ​പൊ​തു​ ​വി​ല​യി​രു​ത്ത​ൽ.​ ​നി​യ​മ​സ​ഭാ​ ​വി​ജ​യ​ത്തി​ലും​ ​മു​ൻ​കൈ​ ​യു.​ഡി.​എ​ഫി​നാ​ണ്.​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​റി​ച്ച് ​സം​ഭ​വി​ച്ച​ ​ച​രി​ത്ര​ത്തി​ലാ​ണ് ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​പ്ര​തീ​ക്ഷ​ .​ ​അ​ട്ടി​മ​റി​ ​വി​ജ​യം​ ​എ​ൽ.​ഡി.​എ​ഫ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത് ​ചാ​ല​ക്കു​ടി​യി​ലാ​ണ്.
എ​റ​ണാ​കു​ളം​ ​ലോ​ക്‌​സ​ഭാ​ ​മ​ണ്ഡ​ലം​ ​പൂ​ർ​ണ​മാ​യും​ ​ജി​ല്ല​യി​ലാ​ണ്.​ ​ചാ​ല​ക്കു​ടി​ ​മ​ണ്ഡ​ല​ത്തി​ലെ​ ​ഏ​ഴി​ൽ​ ​നാ​ലു​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളും​ ​ജി​ല്ല​യി​ലാ​ണ്.​ ​
ഇ​ടു​ക്കി​യി​ൽ​ ​മൂ​വാ​റ്റു​പു​ഴ,​ ​കോ​ത​മം​ഗ​ലം​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ന്നു.​ ​കോ​ട്ട​യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യ​ ​പി​റ​വം​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ലം​ ​കൂ​ത്താ​ട്ടു​കു​ളം​ ​മു​ത​ൽ​ ​കൊ​ച്ചി​ ​ന​ഗ​ര​പ്രാ​ന്ത​മാ​യ​ ​ഇ​രു​മ്പ​നം​ ​വ​രെ​ ​വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​താ​ണ്.​ ​ല​ക്ഷ​ദ്വീ​പി​ലെ​ ​ഫ​ല​വും​ ​കൊ​ച്ചി​യി​ൽ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ടും.​ ​ദ്വീ​പ് ​നി​വാ​സി​ക​ൾ​ ​ധാ​രാ​ള​മു​ള്ള​ ​കൊ​ച്ചി​യി​ൽ​ ​പ്ര​ചാ​ര​ണ​ച്ചൂ​ടും​ ​ശ​ക്ത​മാ​യി​രു​ന്നു.

എറണാകുളം ഉറപ്പിച്ച് യു.ഡി.എഫ്

എറണാകുളം കൂടെ ഉറച്ചുനിൽക്കുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. ഹൈബി ഈഡൻ വീണ്ടും വിജയിക്കുമെന്നതിൽ അവർക്ക് യാതൊരു സംശയവുമില്ല. എക്‌സിറ്റ് പോൾ പ്രവചനങ്ങളും നിരീക്ഷകരുടെ വിലയിരുത്തലും മറിച്ചല്ല. എറണാകുളത്ത് വിജയം എൽ.ഡി.എഫിന്റെ കണക്കിലുമില്ല. വനിതാ സ്ഥാനാർത്ഥിയായ കെ.എസ്. ഷൈനിനെ കളത്തിലിറക്കി മികച്ച പ്രചാരണം നടത്തിയത് ഉണർവ് സൃഷ്‌ടിച്ചെങ്കിലും ജയിക്കാൻ പര്യാപ്തമല്ലെന്നാണ് വിലയിരുത്തൽ.

ചാലക്കുടി പ്രതീക്ഷയിൽ എൽ.ഡി.എഫ്

ചാ​ല​ക്കു​ടി​യി​ലും​ ​യു.​ഡി.​എ​ഫ് ​വി​ജ​യം​ ​ഉ​റ​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും​ ​എ​ൽ.​ഡി.​എ​ഫും​ ​ട്വ​ന്റി​ 20​യും​ ​ഉ​യ​ർ​ത്തി​യ​ ​വെ​ല്ലു​വി​ളി​ ​സി​റ്റിം​ഗ് ​എം.​പി​ ​കൂ​ടി​യാ​യ​ ​ബെ​ന്നി​ ​ബ​ഹ​നാ​ന്റെ​ ​ഭൂ​രി​പ​ക്ഷം​ ​കു​റ​ച്ചേ​ക്കു​മെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.​ ​പ്ര​തീ​ക്ഷ​ ​കൈ​വി​ടാ​ൻ​ ​എ​ൽ.​ഡി.​എ​ഫ് ​ത​യ്യാ​റ​ല്ല.​ ​ഇ​ന്ന​സെ​ന്റ് ​ജ​യി​ച്ച​തു​പോ​ലെ​ ​പ്രൊ​ഫ.​സി.​ ​ര​വീ​ന്ദ്ര​നാ​ഥി​നെ​യും​ ​ജ​ന​ങ്ങ​ൾ​ ​അം​ഗീ​ക​രി​ക്കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​എ​ൽ.​ഡി.​എ​ഫ്.​ ​ട്വ​ന്റി​ 20​ ​യു.ഡിഎഫിന് ഉ​യ​ർത്തുന്ന ഭീഷണിക്കൊപ്പം ​പ്രൊ​ഫ.​ ​ര​വീ​ന്ദ്ര​നാ​ഥി​ന്റെ​ ​വ്യ​ക്തി​ത്വ​വുമാണ്​ ​അ​നു​കൂ​ല​ഘ​ട​ക​ങ്ങ​ൾ.

വോട്ടുയർച്ചയിൽ എൻ.ഡി.എ

എ​ല്ലാ​ ​ലോ​ക്‌​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​വ​ലി​യ​തോ​തി​ലു​ള്ള​ ​വോ​ട്ട് ​വ​ർ​ദ്ധ​ന​വാ​ണ് ​എ​ൻ.​ഡി.​എ​യു​ടെ​ ​പ്ര​തീ​ക്ഷ.​ ​ഘ​ട​ക​ക​ക്ഷി​യാ​യ​ ​ബി.​ഡി.​ജെ.​എ​സി​ലെ​ ​കെ.​എ.​ ​ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ​ ​മ​ത്സ​രി​ച്ച​ ​ചാ​ല​ക്കു​ടി​യി​ലും​ ​വ​ലി​യ​ ​വോ​ട്ട് ​വ​ർ​ദ്ധ​ന​ ​നേ​തൃ​ത്വം​ ​ക​ണ​ക്കു​കൂ​ട്ടു​ന്നു.​ ​എ​റ​ണാ​കു​ള​ത്ത് ​ഡോ.​ ​കെ.​എ​സ്.​ ​രാ​ധാ​കൃ​ഷ്‌​ണ​ൻ​ ​മു​ൻ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളെ​ക്കാ​ൾ​ ​വോ​ട്ട് ​നേ​ടു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.

കണ്ണ് ട്വന്റി 20യിൽ

ചാലക്കുടിയിലും എറണാകുളത്തും മത്സരിക്കുന്ന ട്വന്റി 20 നേടുന്ന വോട്ടുകൾ എതിരാളികളെ എങ്ങനെ ബാധിക്കുമെന്നതാണ് രാഷ്ട്രീയകേന്ദ്രങ്ങൾ നിരീക്ഷിക്കുന്നത്. ശക്തികേന്ദ്രമായ കിഴക്കമ്പലം ഉൾപ്പെടുന്ന കുന്നത്തുനാട്ടിൽ നിന്നാകും ട്വന്റി 20 ഏറ്റവുമധികം വോട്ട് നേടുക. എൽ.ഡി.എഫ് പ്രതിനിധീകരിക്കുന്ന കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ നേടുന്ന വോട്ടുകൾ ഇടതു, വലതു മുന്നണികൾക്ക് ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തൽ. പെരുമ്പാവൂർ, ആലുവ നിയമസഭാ മണ്ഡലങ്ങളിലും വോട്ട് നേടിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എറണാകുളം ലോക്‌സഭാ മണ്ഡലത്തിലും വോട്ട് നേടുമെന്നാണ് ട്വന്റി 20 പറയുന്നത്. നഗരത്തിലെ നിക്ഷ്‌പക്ഷരും രാഷ്ട്രീയത്തോട് താല്പര്യമില്ലാത്തവരും തങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ട്വന്റി 20.

Advertisement
Advertisement