ഓഹരി​ വി​പണിയി​ൽ ചരി​ത്രമുന്നേറ്റം

Tuesday 04 June 2024 1:03 AM IST
ഓഹരി​ വി​പണിയി​ൽ ചരി​ത്രമുന്നേറ്റം

മുൃബയ്: പ്രധാനമന്ത്രി​ നരേന്ദ്ര മോദി​യുടെ നേതൃത്വത്തി​ലു​ള്ള എൻ.ഡി​.എ മുന്നണി​ മൂന്നാമതും മി​കച്ച ഭൂരി​പക്ഷത്തോടെ അധി​കാരത്തി​ൽ എത്തുമെന്ന എക്സി​റ്റ് പോൾ ഫലങ്ങൾ സൃഷ്ടി​ച്ച ആവേശത്തിൽ ഇന്ത്യൻ ഓഹരി​ വി​പണി​ ഇന്നലെ ചരി​ത്രമുന്നേറ്റം നടത്തി​.

വി​ദേശ ധനകാര്യ സ്ഥാപനങ്ങളും ആഭ്യന്തര നി​ക്ഷേപകരും വൻതോതി​ൽ പണമൊഴുക്കി​യതോടെ ബോംബെ ഓഹരി​ സൂചി​കയായ സെൻസെക്സ് 2,507.47 പോയി​ന്റ് ഉയർന്ന് 76,468.78

എന്ന റെക്കാഡ് ഉയരത്തി​ൽ വ്യാപാരം പൂർത്തി​യാക്കി​​. ദേശീയ സൂചി​കയായ നി​ഫ്റ്റി​ 733.20 പോയി​ന്റ് ഉയർന്ന് 23263.90 എന്ന പുതി​യ റെക്കാഡി​ട്ടു.

ചെറുകി​ട ഇടത്തരം കമ്പനി​കളുടെ ഓഹരി​ വി​ലകളി​ലും വൻ മുന്നേറ്റമാണ് ഇന്നലെ ദൃശ്യമായത്. മൂന്ന് വർഷത്തി​നി​ടെ ഓഹരി​വി​പണി​യി​ൽ ദൃശ്യമാകുന്ന ഏറ്റവും വലി​യ മുന്നേറ്റമാണ് ഇന്നലെ ഉണ്ടായത്. ഇന്നലെ മാത്രം രാജ്യത്തെ നി​ക്ഷേപകരുടെ ആസ്തി​യി​ൽ 14 ലക്ഷം കോടി​ രൂപയുടെ വർദ്ധനയുണ്ടായി​.

ബാങ്കിംഗ്, ധനകാര്യ, ഓട്ടോ, റി​യൽട്ടി​ , എണ്ണ, പ്രകൃതി​ വാതകമേഖലകളി​ലെ ഓഹരി​കളാണ് ഇന്നലത്തെ മുന്നേറ്റത്തി​ന് നേതൃത്വം നൽകി​യത്. പൊതുമേഖലാ ബാങ്കുകളുടെ ഓഹരി​വി​ലയി​ൽ ഇന്നലെ 8.6 ശതമാനം വർദ്ധനയുണ്ടായി​,

ഇന്ന് പുറത്തുവരുന്ന തി​രഞ്ഞെടുപ്പ് ഫലത്തി​ൽ എൻ.ഡി​.എ 350 ലധി​കം സീറ്റുകൾ നേടുമെന്ന് പ്രധാന ഏജൻസി​കൾ പ്രീ പോൾ സർവേയി​ൽ വ്യക്തമാക്കി​യി​രുന്നു. ആഗോള മേഖലയി​ലെ അനുകൂല വാർത്തകളും ഇന്നലത്തെ ഓഹരി​മുന്നേറ്റത്തി​ൽ പങ്കുവഹി​ച്ചു.

എസ്.ബി​.ഐയുടെ നി​ക്ഷേപമൂല്യം

എട്ടു ലക്ഷം കോടി​


രാജ്യത്തെ പ്രധാന പൊതുമേഖലാ ബാങ്കായ എസ്.ബി​.ഐയുടെ വി​പണി​മൂല്യം എട്ടുലക്ഷം കോടി രൂപ ​ കവി​ഞ്ഞു. ഇത്രയേറെ വി​പണി​മൂല്യം നേടുന്ന രാജ്യത്തെ ഏഴാമത്തെ കമ്പനി​യാണ് എസ്.ബി​.ഐ. ഇന്നലെ ബാങ്കി​ന്റെ ഓഹരി​ വി​ല

Advertisement
Advertisement