വാഹന രൂപമാറ്റം വരുത്തുന്നവർക്ക് കിട്ടുന്നത് വൻപണി,​ ഓരോ നിയമലംഘനത്തിനും 5000 രൂപ വരെ പിഴ,​ ഉത്തരവിട്ട് ഹൈക്കോടതി

Monday 03 June 2024 10:32 PM IST

കൊ​ച്ചി​:​ ​ ​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​രൂ​പ​മാ​റ്റം​ ​വ​രു​ത്തി റോഡിലിറക്കുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശിച്ച് ഹൈക്കോടതി. ​ ​ സ്വ​മേ​ധ​യാ​ ​എ​ടു​ത്ത​ ​കേ​സി​ൽ,​ ​നി​യ​മ​പാ​ല​ക​ർ​ക്കു​ള്ള​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ കോടതി ​പു​റ​ത്തി​റ​ക്കി.


വ​ലി​യ​തോ​തി​ൽ​ ​രൂ​പ​മാ​റ്റം​ ​വ​രു​ത്തു​ന്ന​വ​രു​ടെ​ ​ലൈ​സ​ൻ​സും​ ​ആ​ർ.​സി​ ​ബു​ക്കും​ ​റ​ദ്ദാ​ക്ക​ണ​മെ​ന്ന് ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​ഉ​ത്ത​ര​വി​ട്ടു.​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​ക്യാ​ബി​നി​ൽ​ ​ക​യ​റി​ ​ഡ്രൈ​വ​റു​ടെ​ ​ശ്ര​ദ്ധ​ ​തെ​റ്റി​ക്കു​ന്ന​ ​വി​ധം​ ​വീ​ഡി​യോ​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ ​വ്ലോ​ഗ​ർ​മാ​ർ​ക്കെ​തി​രേ​ ​റോ​ഡ് ​സു​ര​ക്ഷാ​ ​നി​യ​മ​പ്ര​കാ​രം​ ​ന​ട​പ​ടി​യെ​ടു​ക്ക​ണം.​ ​ടൂ​റി​സ്റ്റ് ​ബ​സു​ക​ളും​ ​മ​റ്റും​ ​വ​ലി​യ​ ​ശ​ബ്ദ​മു​ള്ള​ ​ഹോ​ണു​ക​ളും​ ​ക​ന​ത്ത​ ​പു​ക​ ​ചീ​റ്റു​ന്ന​ ​കു​ഴ​ലു​ക​ളും​ ​ഡി​സ്‌​പ്ളെ​ ​ലൈ​റ്റു​ക​ളും​ ​മ​റ്റും​ ​വ​യ്ക്കു​ന്ന​ ​സാ​ഹ​ച​ര്യ​വും​ ​കോ​ട​തി​ ​ക​ണ​ക്കി​ലെ​ടു​ത്തു.

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി,​ വെള്ളിയാഴ്ച വിഷയം വീണ്ടും ഹൈക്കോടതി പരിഗണിക്കും. വാഹനത്തിൽ സ്വിമ്മിംഗ് പൂൾ സജ്ജമാക്കിയ സഞ്ജു ടെക്കിയ്ക്കെതിരേ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടും പരിഗണിക്കും.

വ്ലോഗർ സഞ്ജു ടെക്കി കാറിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി അപകടരമായി യാത്ര ചെയ്ത സംഭവം വിവാദമായതിന് പിന്നാലെയാണ് കോടതിയുടെ നടപടി. വാഹനം രൂപമാറ്റം വരുത്തുന്നതിന്റെ വിഡിയോ യുട്യൂബിൽ അടക്കം പോസ്റ്റ് ചെയ്യുന്ന വ്ലോഗർമാർക്കെതിരെ മോട്ടോർ വാഹന ചട്ട പ്രകാരം നടപടിയെടുക്കണമെന്നു കോടതി നിര്‍ദേശിച്ചു. വാഹനമോടിക്കുന്ന ആളിന്റെ ശ്രദ്ധ തെറ്റിക്കുന്നതാണ് ഇത്തരം നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.

Advertisement
Advertisement