പഠനോത്സവവും വാർഷികവും

Tuesday 04 June 2024 12:43 AM IST

കീരുകുഴി : നോമ്പിഴി എൽ.പി സ്‌കൂളിൽ പഠനോത്സവവും വാർഷികവും നടത്തി. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ ഉദ്ഘാടനം ചെയ്തു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ.ശ്രീകുമാർ അദ്ധ്യക്ഷനായിരുന്നു. കലാപരിപാടികളുടെ ഉദ്ഘാടനം നാടൻ പാട്ടുകലാകാരനായ സുനിൽ വിശ്വം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലാലി ജോൺ മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ശ്രീലത, ചിത്രകലാകാരൻ അശോക് കുമാർ, മൃദംഗ കലാകാരൻ വിജയൻ തട്ടയിൽ എന്നിവരെ ആദരിച്ചു. പ്രഥമാദ്ധ്യാപകൻ സി.സുദർശനൻ പിള്ള, പി.ഡി ബിനോജ്, കെ.പി.കൃഷ്ണൻകുട്ടി, എസ്.ജയന്തി എന്നിവർ സംസാരിച്ചു.

Advertisement
Advertisement