മരച്ചില്ലവീണ് ഗാന്ധിപ്രതിമ തകർന്നു

Tuesday 04 June 2024 12:44 AM IST
മഹാത്മഗാന്ധി സ്മൃതി മണ്ഡപം തകർന്ന നിലയിൽ

അടൂർ : വടക്കടത്തുകാവ് വൊക്കേഷൻ ഹയർസെക്കൻഡറി സ്കൂളിലെ ആൽമരച്ചുവട്ടിൽ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച ഗാന്ധിജിയുടെ പ്രതിമ മരച്ചില്ലകൾ വീണ് തകർന്നു. അപകടകരമാം വിധം സ്കൂൾ പരിസരത്ത് നിന്ന മരച്ചില്ലകൾ ഏറത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മുറിച്ചു മാറ്റുന്നതിനിടെയായിരുന്നു സംഭവം. 1934 ജനുവരി 19ന് ഹരിജനോദ്ധാരണ ഫണ്ട് സമാഹരണത്തിനായി ഗാന്ധിജി അടൂരിൽ എത്തിയപ്പോൾ ജനങ്ങളെ അഭിസംബോധന ചെയ്തത് സ്കൂൾ പരിസരത്തെ ആൽമരച്ചുവട്ടിലായിരുന്നു. ഇതിന്റെ ഒാർമ്മയ്ക്കാണ് പ്രതിമ സ്ഥാപിച്ചത്. ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഏറത്ത് മണ്ഡലം പ്രസിഡന്റ് അഡ്വ.ഡി.രാജീവ് അടൂർ പൊലീസി​ൽ പരാതി നൽകി.

Advertisement
Advertisement