അടൂരി​ൽ പ്രവേശനോത്സവം

Tuesday 04 June 2024 12:45 AM IST

അടൂർ : നഗരസഭാതല പ്രവേശനോത്സവം അടൂർ ഗവൺ​മെന്റ് എൽ.പി.എസിന്റെയും യു.പി.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ അടൂർ ബി. ആർ.സി യിൽ നടന്നു. അടൂർ നഗരസഭാദ്ധ്യക്ഷ ദിവ്യാ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അലാവുദ്ദീൻ.എം അദ്ധ്യക്ഷത വഹിച്ചു. മുൻ ചെയർമാൻ ഡി.സജി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോണി പാണംതുണ്ടിൽ, കൗൺസിലർ രജനി രമേശ്, പൂർവ വിദ്യാർത്ഥി എസ്.ഹർഷ കുമാർ, എൽ.പി.എസ് മുൻ ഹെഡ്മി​സ്ട്രസ് നബീസത് ബീവി, അടൂർ യു.പി.എസ് ഹെഡ്മി​സ്ട്രസ് ശ്രീജ.എം എന്നിവർ സംസാരിച്ചു.

Advertisement
Advertisement