ശുചീകരണവും  പഠനോപകരണ വിതരണവും

Tuesday 04 June 2024 12:48 AM IST

തിരുവല്ല: തിരുവല്ല മാർത്തോമ്മ കോളേജിലെ എൻ സി സിയുടെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തുന്ന 'ബാക്ക് റ്റു സ്‌കൂൾ' പരിപാടിയുടെ ഭാഗമായി കാവുംഭാഗം ഗവൺ​മെന്റ് എൽ.പി.യു.പി സ്‌കൂൾ ശുചീകരിച്ചു. തിരുവല്ല മുൻസിപ്പൽ കൗൺസിലർ അന്നമ്മ മത്തായി യോഗം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ മാത്യു വർക്കി ടി.കെ അദ്ധ്യക്ഷത വഹിച്ചു. എൻ സി സിയുടെ നേതൃത്വത്തിൽ സ്‌കൂൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും നിർവഹിച്ചു. എൻ സി സി ഓഫീസർ ലെഫ്റ്റ്‌നന്റ് റെയിസൻ സാം രാജു, സ്‌കൂൾ ഹെഡ്മിസ്ട്രസ് ഗീതാമണി എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement