കെ.എസ്.ഇ.ബി തസ്തിക കുറയ്ക്കൽ ഉടനില്ല # ആഭ്യന്തര നിർദേശം മാത്രമെന്ന് മന്ത്രി #പുതിയ ചെയർമാനുമായി ഉടൻ ചർച്ച

Tuesday 04 June 2024 12:09 AM IST

കൊച്ചി: കെ.എസ്.ഇ.ബിയിൽ 5,615 തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കം വിവാദമായതോടെ അതൊരു ആഭ്യന്തര നിർദ്ദേശം മാത്രമാണെന്ന് വകുപ്പ്മന്ത്രി കെ.കൃഷ്ണൻകുട്ടി. കെ.എസ്.ഇ.ബിയുടെ പുതിയ ചെയർമാൻ ബിജു പ്രഭാകറുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി കേരളകൗമുദിയോട് പറഞ്ഞു.

ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരുമായും സംഘടനകളുമായും ചർച്ച ചെയ്തശേഷമേ തീരുമാനമെടുക്കൂ.

1,098 ഓവർസിയർമാരെയും 468 ലൈൻമാൻമാരെയും 1,893 ഇലക്ട്രിസിറ്റി വർക്കർമാരെയും കുറയ്ക്കണമെന്നും കാഷ്യർമാരുടെ എണ്ണം പകുതിയാക്കണമെന്നും നിർദ്ദേശത്തിലുണ്ട്. 35,936 ആയിരുന്ന ബോർഡിലെ ജീവനക്കാരുടെ എണ്ണം 30,321ലേക്ക് കുറയ്ക്കണമെന്ന് വർഷങ്ങൾക്ക് മുമ്പ് റെഗുലേറ്ററി കമ്മിഷൻ നിർദ്ദേശം നൽകിയിരുന്നു.അതുപ്രകാരം എച്ച്.ആർ മാനേജ്മെന്റ് വിഭാഗം ചീഫ് എൻജിനിയർ തയ്യാറാക്കിയ പട്ടികയാണിത്.

നിലവിൽ 27,000ൽപ്പരം ജീവനക്കാർ മാത്രമാണുള്ളതെന്നും ഇതിന് ആനുപാതികമായ കുറവ് മാത്രമേ വരികയുള്ളൂവെന്നും അധികൃതർ പറയുന്നു.

അനാവശ്യ തസ്തികളുടെ എണ്ണം കൂട്ടുകയും അത്യാവശ്യ തസ്തികകൾ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നുവെന്നാണ് സംഘടനകളുടെ ആരോപണം. ഏകപക്ഷീയമായി നടപ്പാക്കിയാൽ സമരം ചെയ്യുമെന്ന് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷനും (സി.ഐ.ടി.യു), കെ.ഇ.ഡബ്ല്യു.എഫും (എ.ഐ.ടി.യു.സി) മുന്നറിയിപ്പ്നൽകിയിരുന്നു.

#എണ്ണം കുറയ്ക്കൽ
(തസ്തിക, നിലവിൽ, ഭാവിയിൽ, കുറവ് വരുന്നത് എന്ന ക്രമത്തിൽ)

ഓവർസിയർ ഇലക്ട്രിക്കൽ.......5,593........4,495..........1,098

ഓവർസിയർ സിവിൽ......................80...............2...............78

ഇലക്ട്രിസിറ്റി വർക്കർ................5,311........3,418..........1,893

ലൈൻമാൻ......................................9,635.........9,167............ 468

സീനിയർ അസിസ്റ്റന്റ്..................2,880.........1,826..........1,054

ജൂനി. അസിസ്റ്റന്റ്/കാഷ്യർ.........1,410............835.............575

അസി.എൻജി. (ഇലക്ട്രിക്കൽ).. 2,340..........2,233............107

സബ്.എൻജി. (ഇലക്ട്രിക്കൽ)....3,730 3,492..... ...238

 കുറയ്ക്കാനുള്ള കാരണങ്ങൾ

1. ഫീൽഡ് ഓവർസിയർമാരെയല്ല കുറയ്ക്കുന്നത്, സബ് സ്‌റ്റേഷനുകളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെയാണ്. ഇതിലേറെയും കരാർ ജീവനക്കാരാണ്.

2. അണ്ടർഗ്രൗണ്ട് കേബിളുകൾ വന്നപ്പോൾ വർക്ക് ഏരിയ കുറഞ്ഞ സ്ഥലങ്ങളിൽ ലൈൻമാൻമാരെ കുറയ്ക്കാം

3. 70ശതമാനത്തിലേറെ ഓൺലൈൻ പേമെന്റ് ആയതിനാൽ കാഷ്യർമാരെ കുറയ്ക്കാം.

4. സ്മാർട്ട് മീറ്റർ വരുന്നതിനാൽ റീഡർമാരെ ഒഴിവാക്കാം.

വകുപ്പിലെ ആഭ്യന്തര നിർദ്ദേശം ചോർന്നത് എങ്ങനെയെന്ന് പരിശോധിക്കും.
കെ. കൃഷ്ണൻകുട്ടി
വൈദ്യുതി മന്ത്രി

അ​ദ്ധ്യ​യ​ ​ദി​ന​ങ്ങ​ൾ​ 220

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​സ്കൂ​ളു​ക​ളി​ൽ​ 16​ ​അ​ധി​ക​ ​ശ​നി​യാ​ഴ്ച​ക​ൾ​ ​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ത്തി​ 220​ ​അ​ദ്ധ്യ​യ​ന​ ​ദി​ന​ങ്ങ​ളോ​ടെ​ ​വി​ദ്യാ​ഭ്യാ​സ​ ​ക​ല​ണ്ട​ർ​ ​ത​യ്യാ​റാ​ക്കി.​നേ​ര​ത്തെ​ ​ക്യു.​ഐ.​പി​ ​യോ​ഗ​ത്തി​ൽ​ 205​ ​അ​ദ്ധ്യ​യ​ന​ ​ദി​ന​ങ്ങ​ൾ​ക്കാ​ണ് ​ധാ​ര​ണ​യാ​യ​തെ​ങ്കി​ലും​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വു​ണ്ടെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​പു​തി​യ​ ​തീ​രു​മാ​നം.​ ​ജൂ​ണി​ലെ​ 15,​ 22,​ 29​ ​ശ​നി​യാ​ഴ്‌​ച​ക​ൾ​ ​പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളാ​ണ്.​ ​ജൂ​ലാ​യി​ൽ​ 20,​ 27,​ ​ആ​ഗ​സ്റ്റ് 17,​ 24,​ 31,​ ​ഒ​ക്ടോ​ബ​ർ​ 5,​ 26,​ ​ന​വം​ബ​ർ​ 2,​ 16,​ 2025​ ​ജ​നു​വ​രി​ 4,​ 25,​ ​ഫെ​ബ്രു​വ​രി​ 15,​ ​മാ​ർ​ച്ച് 1,​ 15,​ 22​ ​എ​ന്നീ​ ​ശ​നി​യാ​ഴ്ച​ക​ളും​ ​അ​ദ്ധ്യ​യ​ന​ ​ദി​വ​സ​ങ്ങ​ളാ​ക്കു​ന്ന​ ​നി​ർ​ദ്ദേ​ശ​മാ​ണ് ​ക്യു.​ഐ.​പി​ ​യോ​ഗ​ത്തി​ൽ​ ​സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്.​ ​ഇ​തി​ൽ​ ​ആ​ഴ്ച​ക​ളി​ൽ​ ​ആ​റാം​ ​പ്ര​വൃ​ത്തി​ദി​വ​സ​മാ​യി​ ​വ​രു​ന്ന​ ​ശ​നി​യാ​ഴ്ച​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ​അ​ദ്ധ്യാ​പ​ക​ ​സം​ഘ​ട​ന​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​വ​ർ​ഷ​ത്തി​ൽ​ 220​ ​അ​ദ്ധ്യ​യ​ന​ ​ദി​ന​ങ്ങ​ൾ​ ​വേ​ണ​മെ​ന്ന​ ​കെ.​ഇ.​ആ​ർ​ ​വ്യ​വ​സ്ഥ​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​സ്വ​കാ​ര്യ​ ​സ്കൂ​ൾ​ ​മാ​നേ​ജ്മെ​ന്റു​ക​ൾ​ ​കോ​ട​തി​യെ​ ​സ​മീ​പി​ച്ചി​രു​ന്നു.

220​ ​അ​ദ്ധ്യ​യ​ന​ ​ദി​വ​സം
ഉ​റ​പ്പാ​ക്കും​:​ ​മ​ന്ത്രി

കൊ​ച്ചി​:​ ​പ​ഠ​ന​ ​നി​ല​വാ​രം​ ​മെ​ച്ച​പ്പെ​ടു​ത്താ​ൻ​ ​ഈ​ ​വ​ർ​ഷം​ 220​ ​അ​ദ്ധ്യ​യ​ന​ ​ദി​വ​സം​ ​ഉ​റ​പ്പാ​ക്കു​മെ​ന്ന് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞു.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ 205​ ​ദി​വ​സ​മാ​യി​രു​ന്നു.​ ​എ​റ​ണാ​കു​ളം​ ​എ​ള​മ​ക്ക​ര​ ​ഗ​വ.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ൽ​ ​സ്‌​കൂ​ൾ​ ​പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്റെ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​ന​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.​ 80,000​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സി​ൽ​ ​(​എ.​ഐ​)​പ​രി​ശീ​ല​നം​ ​ന​ൽ​കി.​ ​രാ​ജ്യ​ത്ത് ​ഇ​ത് ​ന​ട​പ്പാ​ക്കു​ന്ന​ ​ആ​ദ്യ​ ​സം​സ്ഥാ​ന​മാ​ണ് ​കേ​ര​ള​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

ത​ദ്ദേ​ശ​വ​കു​പ്പ് ​വെ​ബ്സൈ​റ്റ്
ന​വീ​ക​രി​ക്കാ​ൻ​ 8.24​ ​ല​ക്ഷം

തി​രു​വ​ന​ന്ത​പു​രം​:​ ​ത​ദ്ദേ​ശ​വ​കു​പ്പി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്സൈ​റ്റി​ന്റെ​ ​ആ​ദ്യ​ഘ​ട്ട​ ​ന​വീ​ക​ര​ണ​ത്തി​നാ​യി​ ​ചെ​ല​വി​ട്ട​ത് 8.24​ ​ല​ക്ഷം​ ​രൂ​പ.​ ​ടെ​ക്നോ​പാ​ർ​ക്കി​ലെ​ ​തോ​ട്ട് ​റി​പ്പി​ൾ​സ് ​ടെ​ക്നോ​ള​ജീ​സ് ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡി​ന് ​തു​ക​ ​അ​നു​വ​ദി​ച്ച് ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​റ​ങ്ങി.​ ​ത​ദ്ദേ​ശ​വ​കു​പ്പി​ന് ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​ത​യ്യാ​റാ​ക്കു​ന്ന​തി​നും​ ​സാ​ങ്കേ​തി​ക​ ​സ​ഹാ​യ​ങ്ങ​ൾ​ ​ന​ൽ​കാ​നും​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​കേ​ര​ള​ ​മി​ഷ​ൻ​ ​നി​ല​വി​ലു​ള്ള​പ്പോ​ൾ​ ​സ്വ​കാ​ര്യ​ ​ക​മ്പ​നി​ക്ക് ​ല​ക്ഷ​ങ്ങ​ൾ​ ​ന​ൽ​കി​യ​തെ​ന്നാ​ണ് ​ആ​ക്ഷേ​പം.​ ​സേ​വ​ന​ങ്ങ​ളും​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​അ​റി​യാ​ൻ​ ​സാ​ധാ​ര​ണ​ ​വെ​ബ്സൈ​റ്റാ​ണ് ​വ​കു​പ്പി​നു​മു​ള്ള​ത്.​ ​സേ​വ​ന​ങ്ങ​ൾ​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​കെ.​സ്മാ​ർ​ട്ട്,​ ​ഐ.​എ​ൽ.​ജി.​എം.​എ​സ് ​എ​ന്നീ​ ​വെ​ബ്സൈ​റ്റു​ക​ളു​മു​ണ്ട്.​ ​ജ​നം​ ​കൂ​ടു​ത​ൽ​ ​ആ​ശ്ര​യി​ക്കു​ന്ന​ ​ഇ​വ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​കേ​ര​ള​ ​മി​ഷ​നാ​ണ് ​ത​യ്യാ​റാ​ക്കി​യി​യ​ത്.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്സൈ​റ്റി​ന്റെ​ ​ആ​ദ്യ​ഘ​ട്ട​ ​ന​വീ​ക​ര​ണ​ത്തി​ന് ​എ​ട്ടു​ല​ക്ഷ​ത്തി​ല​ധി​കം​ ​രൂ​പ​ ​ചെ​ല​വി​ട്ട​ത് ​എ​ന്തി​നെ​ന്ന് ​വ്യ​ക്ത​മ​ല്ല.​ ​മാ​ർ​ച്ച് 14​നാ​ണ് ​സ്വ​കാ​ര്യ​ ​സ്ഥാ​പ​ന​വു​മാ​യി​ ​വ​കു​പ്പ് ​ക​രാ​റു​ണ്ടാ​ക്കി​യ​ത്.​ ​ത​ദ്ദേ​ശ​വ​കു​പ്പി​ന്റെ​ ​ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​നാ​യി​ ​ബ​ഡ്ജ​റ്റി​ൽ​ ​വ​ക​യി​രു​ത്തി​യ​ ​ആ​റു​ ​കോ​ടി​യി​ൽ​ ​നി​ന്നാ​ണ് ​തു​ക​ ​അ​നു​വ​ദി​ക്കു​ന്ന​ത്.

Advertisement
Advertisement