ഏഴ് തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും

Tuesday 04 June 2024 12:00 AM IST

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (സ്‌ട്രെംഗ്ത് ഒഫ് മെറ്റീരിയൽ) (കാറ്റഗറി നമ്പർ 422/2023), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (സർവ്വേ) (കാറ്റഗറി നമ്പർ 418/2023), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (ടു വീലർ, ത്രീ വീലർ മെയിന്റനൻസ് (കാറ്റഗറി നമ്പർ 421/2023), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (ഷീറ്റ് മെറ്റൽ) (കാറ്റഗറി നമ്പർ 425/2023), കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡിൽ അസിസ്റ്റന്റ് കമ്പൈലർ (കാറ്റഗറി നമ്പർ 257/2023), കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡിൽ അസിസ്റ്റന്റ് കമ്പൈലർ - എൻ.സി.എ. പട്ടികജാതി, മുസ്ലിം (കാറ്റഗറി നമ്പർ 279/2023, 280/2023), കൊല്ലം, കോഴിക്കോട് ജില്ലകളിൽ പട്ടികവർഗ്ഗ വികസന വകുപ്പിൽ 'ആയ' (പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് മാത്രം) (കാറ്റഗറി നമ്പർ 274/2023) തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും

ചുരുക്കപ്പട്ടിക

കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കമ്മ്യൂണിറ്റി ഡെന്റിസ്ട്രി (കാറ്റഗറി നമ്പർ 293/2023), കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി (കാറ്റഗറി നമ്പർ 294/2023), കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പെരിയോഡോണ്ടിക്സ് (കാറ്റഗറി നമ്പർ 351/2023), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കൽ ഗ്യാസ്‌ട്രോഎന്ററോളജി (കാറ്റഗറി നമ്പർ 340/2023), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കൽ ഗ്യാസ്‌ട്രോഎന്ററോളജി - എൻ.സി.എ. മുസ്ലിം, ഒ.ബി.സി., പട്ടികജാതി (കാറ്റഗറി നമ്പർ 403/2023, 404/2023, 408/2023), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓട്ടോ റൈനോ ലാറിംഗോളജി ഹെഡ് ആൻഡ് നെക്ക് (ഇ.എൻ.ടി.) (കാറ്റഗറി നമ്പർ 567/2023), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ റീപ്രോഡക്ടീവ് മെഡിസിൻ (കാറ്റഗറി നമ്പർ 568/2023), കേരള പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ (വിമുക്തഭടൻമാർ മാത്രം) (കാറ്റഗറി നമ്പർ 583/2023) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധന

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​ർ​ഷി​ക​ ​വി​ക​സ​ന​ ​ക​ർ​ഷ​ക​ക്ഷേ​മ​ ​വ​കു​പ്പി​ൽ​ ​അ​സി​സ്റ്റ​ന്റ് ​എ​ൻ​ജി​നി​യ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 665​/2022​)​ ​ത​സ്തി​ക​യു​ടെ​ ​ചു​രു​ക്ക​പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​രി​ൽ​ ​ഒ​റ്റ​ത്ത​വ​ണ​ ​വെ​രി​ഫി​ക്കേ​ഷ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്ക് 6​ന് ​രാ​വി​ലെ​ 10.30​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.​ ​ഫോ​ൺ​:​ 0471​ 2546418.

പി.​എ​സ്.​സി​ക്ക് ​വാ​ഹ​നം​ ​വാ​ങ്ങാ​ൻ​ 50​ ​ല​ക്ഷം​ ​അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​പ​ബ്ലി​ക് ​സ​ർ​വീ​സ് ​ക​മ്മി​ഷ​ന് ​വാ​ഹ​നം​ ​വാ​ങ്ങാ​ൻ​ 50​ ​ല​ക്ഷം​ ​രൂ​പ​ ​അ​നു​വ​ദി​ച്ചു.​ 5​ ​വാ​ഹ​ന​ങ്ങ​ൾ​ ​വാ​ങ്ങാ​നാ​ണ് ​അ​ധി​ക​ ​തു​ക​ ​അ​നു​വ​ദി​ച്ച​ത്.​ ​ഇ​ന്ന​ലെ​ ​ഇ​ത് ​സം​ബ​ന്ധി​ച്ച് ​ഉ​ത്ത​ര​വി​റ​ങ്ങി.

വി​വ​രാ​വ​കാ​ശ​ ​നി​യ​മ​ത്തി​ൽ​ ​ഓ​ൺ​ലൈ​ൻ​ ​കോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഇ​ൻ​ ​മാ​നേ​ജ്മെ​ന്റ് ​ഇ​ൻ​ ​ഗ​വ​ൺ​മെ​ന്റ് ​(​ഐ.​എം.​ജി​)​ ​ജൂ​ണി​ൽ​ ​ന​ട​ത്തു​ന്ന​ ​വി​വ​രാ​വ​കാ​ശ​ ​നി​യ​മം​ ​സൗ​ജ​ന്യ​ ​ഓ​ൺ​ലൈ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സി​നു​ള്ള​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ആ​രം​ഭി​ച്ചു.​ ​കോ​ഴ്സ് ​ഇം​ഗ്ലീ​ഷി​ലും​ ​മ​ല​യാ​ള​ത്തി​ലും​ ​ല​ഭ്യ​മാ​ണ്.​ 16​ ​വ​യ​സ് ​ക​ഴി​ഞ്ഞ​വ​ർ​ക്ക് ​കോ​ഴ്സി​ൽ​ ​ചേ​രാം.​ ​r​t​l.​i​m​g.​k​e​r​a​l​a.​g​o​v.​i​n​ൽ​ 13​ ​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​കോ​ഴ്സ് 16​ ​ന് ​ആ​രം​ഭി​ക്കും.

ഇ​ ​ഗ്രാ​ന്റ് ​വി​ത​ര​ണം​ ​ചെ​യ്യ​ണം​:​ ​പ​ട്ടി​ക​ ​മോ​ർ​ച്ച

തി​രു​വ​ന​ന്ത​പു​രം​:​പ​ട്ടി​ക​ജാ​തി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സം​സ്ഥാ​ന​സ​ർ​ക്കാ​ർ​ ​ഉ​ട​ൻ​ ​ഇ​-​ഗ്രാ​ന്റ് ​വി​ത​ര​ണം​ ​ചെ​യ്യ​ണ​മെ​ന്ന് ​ബി.​ജെ.​പി​ ​പ​ട്ടി​ക​ജാ​തി​ ​മോ​ർ​ച്ച​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഷാ​ജു​മോ​ൻ​ ​വ​ട്ടേ​ക്കാ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ര​ണ്ടു​വ​ർ​ഷ​മാ​യി​ ​ഇ​-​ഗ്രാ​ന്റ് ​വി​ത​ര​ണം​ ​ചെ​യ്യാ​ത്ത​തി​നാൽ
വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​ട്രാ​ൻ​സ്ഫ​ർ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കി​ട്ടാ​ത്ത​ ​സാ​ഹ​ച​ര്യ​മാ​ണ്.

അ​ദ്ധ്യാ​പക
സ്ഥ​ലം​ ​മാ​റ്റം:
കേ​സ് 6​ന്

കൊ​ച്ചി​:​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​അ​ദ്ധ്യാ​പ​ക​ ​സ്ഥ​ലം​മാ​റ്റ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഹ​ർ​ജി​ക​ൾ​ ​ജൂ​ൺ​ ​ആ​റി​ന് ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.​ ​സ​ർ​ക്കാ​ർ​ ​അ​ഭി​ഭാ​ഷ​ക​ന്റെ​ ​അ​സൗ​ക​ര്യം​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്.​ ​അ​തു​വ​രെ​ ​ത​ത്‌​സ്ഥി​തി​ ​തു​ട​രാ​നു​ള്ള​ ​ഇ​ട​ക്കാ​ല​ ​ഉ​ത്ത​ര​വും​ ​ജ​സ്റ്റി​സ് ​എ.​ ​മു​ഹ​മ്മ​ദ് ​മു​ഷ്താ​ഖ്,​ ​ജ​സ്റ്റി​സ് ​എ​സ്.​ ​മ​നു​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ഡി​വി​ഷ​ൻ​ബെ​ഞ്ച് ​നീ​ട്ടി.

സ്കോ​ള​ർ​ഷി​പ്പി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​മ്പ​ത്തി​ക​മാ​യി​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​ ​നാ​ടാ​ർ​ ​സ​മു​ദാ​യ​ത്തി​ലെ​ ​സ​മ​ർ​ത്ഥ​രാ​യ​ ​പ്ള​സ് ​വ​ൺ,​ ​പ്ള​സ് ​ടു​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ട്രാ​വ​ൻ​കൂ​ർ​ ​നാ​ഷ​ണ​ൽ​ ​ട്ര​സ്റ്റ് ​ന​ൽ​കു​ന്ന​ ​പ്ര​തി​മാ​സ​ ​സ്കോ​ള​ർ​ഷി​പ്പി​ന് ​അ​പേ​ക്ഷി​ക്കാം.​ ​ഈ​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷം​ 11,​ 12​ ​ക്ളാ​സു​ക​ളി​ലേ​ക്ക് ​പ്ര​വേ​ശി​ച്ച​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​ണ് ​അ​വ​സ​രം.​ ​പ​ത്താം​ക്ളാ​സ്/​ ​പ്ള​സ് ​വ​ൺ​ ​മാ​ർ​ക്ക് ​ലി​സ്റ്റ്,​ ​ജാ​തി​ ​തെ​ളി​യി​ക്കു​ന്ന​ ​രേ​ഖ,​ ​റേ​ഷ​ൻ​ ​കാ​ർ​ഡ്,​ ​വ​രു​മാ​ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​എ​ന്നി​വ​യു​ടെ​ ​പ​ക​ർ​പ്പും​ ​ഫോ​ൺ​ ​ന​മ്പ​ർ​ ​അ​ട​ക്ക​മു​ള്ള​ ​അ​പേ​ക്ഷ​ ​എ​ന്നി​വ​ ​സ​ഹി​തം​ 25​ന് ​മു​മ്പ് ​പ്ര​സി​ഡ​ന്റ്,​ ​ട്രാ​വ​ൻ​കൂ​ർ​ ​നാ​ഷ​ണ​ൽ​ ​ട്ര​സ്റ്റ്,​ ​വി.​എ​ൻ.​ആ​ർ.​എ​ 24,​ ​വി​വേ​കാ​ന​ന്ദ​ ​ന​ഗ​ർ,​ ​പാ​ങ്ങോ​ട് ​തി​രു​മ​ല​ ​പി.​ഒ,​ ​തി​രു​വ​ന​ന്ത​പു​രം​ ​-​ 695006​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ലോ​ ​നേ​രി​ട്ടോ​ ​ല​ഭി​ക്ക​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 9447100500,​ 9447761471.

Advertisement
Advertisement