മോൻസണിന്റെ കുടുംബസ്വത്ത് കണ്ടുകെട്ടൽ:വിശദീകരണം തേടി

Tuesday 04 June 2024 1:30 AM IST

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലിന്റെ കുടുംബ സ്വത്ത് കണ്ടുകെട്ടിയതിനെ ചോദ്യം ചെയ്യുന്ന ഹർജിയിൽ ഹൈക്കോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിശദീകരണം തേടി. മോൻസണിന്റെ മക്കളായ മാനസ്, ഡോ. മിമിഷ എന്നിവരുടെ ഹർജിയാണ് ജസ്റ്റിസ് ടി.ആർ. രവി പരിഗണിച്ചത്.
മോൻസണിന്റെ ചേർത്തലയിലെ വീടും ഭാര്യയുടെയും മക്കളുടെയും കെ.എസ്.എഫ്.ഇ നിക്ഷേപങ്ങളും ഇ.ഡി കണ്ടുകെട്ടിയിരുന്നു. വീട് 2011ൽ കുടുംബസ്വത്തായി ലഭിച്ചതാണ്. ഗൃഹനാഥയുടെ വരുമാനത്തിൽ നിന്ന് 2005 മുതൽ തുടങ്ങിയതാണ് കെ.എസ്.എഫ്.ഇ ചിട്ടികൾ. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിൽ ഈ സ്വത്തുക്കൾ വരില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. പരാതിക്കിടയാക്കിയ അഞ്ചു കേസുകളിലും പണമിടപാട് നടന്നത് 2017-19ലാണെന്നും വാദിച്ചു. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

Advertisement
Advertisement