കുട്ടികളുടെ സുരക്ഷ സമൂഹത്തിന്റെ ഉത്തരവാദിത്വം : വീണാജോർജ്

Tuesday 04 June 2024 12:40 AM IST

അടൂർ : സ്‌കൂളിലേക്ക് വരുന്ന കുട്ടികൾ സുരക്ഷിതരാണോയെന്ന് ഉറപ്പുവരുത്തേണ്ടത് പൊതുസമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം പെരിങ്ങനാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഓരോ കുട്ടിയും സുരക്ഷിതരായി ഇരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ, പറക്കോട് ബ്ലോക്ക് പ്രസിഡന്റ് തുളസീധരൻ പിള്ള, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ അംഗം ശ്രീനാദേവി കുഞ്ഞമ്മ, ചെങ്ങന്നൂർ ആർ.ഡി.ഒ വി.കെ.അശോക് കുമാർ , പത്തനംതിട്ട ഡി.ഇ.ഒ അനില ബി.ആർ, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ ഡോ.ലെജു പി തോമസ്, മനു.എം, സുഭാഷ് വാസുദേവൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement