ആരോഗ്യ ബോധവത്കരണം

Tuesday 04 June 2024 12:05 AM IST
വാർദ്ധക്യവും മഴക്കാല രോഗങ്ങളും എന്ന വിഷയത്തെക്കുറിച്ച് എ.കെ അജയകുമാർ ക്ലാസ്സെടുക്കുന്നു

ബേപ്പൂർ: കോഴിക്കോട് കോർപ്പറേഷൻ, ഡിവിഷൻ നാൽപ്പത്തി ഏഴിലെ ആമക്കോട്ട് വയൽ അങ്കണവാടിയിലെ വയോമിത്രം കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പി. വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെറുവലത്ത് ഷൈജു അദ്ധ്യക്ഷത വഹിച്ചു. അജയകുമാർ എ. കെ , റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ വാർദ്ധക്യവും മഴക്കാല രോഗങ്ങളും എന്ന വിഷയത്തിൽ ക്ലാസ്സെടുത്ത് സംസാരിച്ചു. ആരോഗ്യ ബോധവത്ക്കരണ മുന്നറിയിപ്പുകൾ നൽകി. നെല്ലിക്കോട്ട് സതീഷ് കുമാർ, ശ്രീധരൻ തടത്തിൽ, എ. സജിത എന്നിവർ പ്രസംഗിച്ചു. വയോമിത്രം കുട്ടായ്മ സെക്രട്ടറി തങ്കം മടപ്പുള്ളി സ്വാഗതവും കെ. കനകം നന്ദിയും പറഞ്ഞു.

Advertisement
Advertisement