പ്രതിഭകളെ ആദരിച്ചു

Tuesday 04 June 2024 12:06 AM IST
award

അത്തോളി : കൊങ്ങന്നൂർ ആനപ്പാറ ഓർമ്മ മത്സ്യത്തൊഴിലാളി സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ വാർഡ് 11 ലെ ഉന്നത വിജയം നേടിയവരെ ആദരിച്ചു. വാർഡ് മെമ്പർ പി.ടി. സാജിദ ഉദ്ഘാടനം ചെയ്തു.അജീഷ് അത്തോളി ,ജസ്ലിം മ്മോട്ടിൽ ,
ടി.കെ. അമൃതലാഷ് , കെ. ബൈജു എന്നിവർ മൊമെന്റോ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് കെ.പി. ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. അഖിലേഷ് , ഒ.ടി. നാരായണൻ, കെ.ടി. സജീവൻ , തുടങ്ങിയവർ പ്രസംഗിച്ചു. എസ് .എസ് .എൽ. സി ,പ്ലസ് ടു തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ 24 പേർ ഉപഹാരം ഏറ്റുവാങ്ങി.

Advertisement
Advertisement