വിടവാങ്ങിയത് ഫിലിം സൊസൈറ്റികളുടെ സംഘാടകൻ

Tuesday 04 June 2024 12:10 AM IST
മലബാർ മൂവി ഫെസ്റ്റിവലിൽ സമഗ്ര സംഭാവന മുൻനിർത്തി ചെലവൂർ വേണുവിനെ ആദരിച്ച സന്ദർഭത്തിൽ കെ.ആർ.മോഹനൻ, സി. വി.ബാലകൃഷണൻ, ഡോ.സി.എസ്.വെങ്കിടേശ്വരൻ, കെ.ബി.വേണു, അജയൻ അങ്കമാലി , ഷാജി ഇഷാര എന്നിവരോടൊപ്പം

കൊയിലാണ്ടി: ഇന്നലെ അന്തരിച്ച ചെലവൂർ വേണു കൊയിലാണ്ടിയിൽ നല്ല സിനിമകൾക്ക് വേണ്ടി നിലകൊണ്ടവരുടെ ആത്മമിത്രം. 1980 കളിൽ കൊയിലാണ്ടിയിൽ രൂപം കൊണ്ട ഫാൽക്കെ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഒട്ടുമിക്ക സിനിമാപ്രദർശനങ്ങളിലും സംഘാടകനും സംവാദകനുമായി മാറിയ ആളായിരുന്നു ചെലവൂർ വേണു. സമാന്തരസിനിമയെക്കുറിച്ച് അത്രയൊന്നും പ്രചാരമില്ലാത്ത കാലത്താണ് കൊയിലാണ്ടിയിൽ മേളകൾ നടത്തിയത്. ജോൺ എബ്രഹാം, എ. സോമൻ എന്നിവർക്കൊപ്പമായിരുന്നു വേണുഎത്തിയത്. ഇൻസൈറ്റ് ഫിലിം സൊസൈറ്റി രൂപം കൊണ്ടപ്പോഴും വേണു അതിന്റെ മാർഗദർശിയായി മാറി. പ്രദർശിപ്പിക്കേണ്ട സിനിമകൾ കണ്ടെത്താനും സിനോപ്സിസുകൾ തയ്യാറാക്കാനും അദ്ദേഹമുണ്ടാകും. കൊയിലാണ്ടിലെ മലബാർ മൂവി ഫെസ്റ്റിവലിന്റെ മുഖ്യ സഹകാരിയും എക്സിക്യൂട്ടീവ് ചെയർമാനുമായിരുന്നു. കൂടാതെ പ്രധാനപ്പെട്ട നിരവധി സിനിമകളുടെ ആദ്യാവസാനക്കാരനായും ചെലവൂർ വേണു പ്രവർത്തിച്ചിരുന്നു .

Advertisement
Advertisement