വിധി ഇന്ന്; കോഴിക്കോട് ആർക്കൊപ്പം ജില്ലയിൽ കനത്ത സുരക്ഷ

Tuesday 04 June 2024 12:15 AM IST
police

കോഴിക്കോട്: വിധിയറിയാൻ കാതോർത്ത് സ്ഥാനാർത്ഥികളുടേയും രാഷ്ട്രീയ പ്രവർത്തകരുടേയും വോട്ടർമാരുടേയും കണ്ണുകൾ വോട്ടിംഗ് കേന്ദ്രങ്ങളിലേക്ക്. രാവിലെ എട്ട് മണിയോടെയാണ് വോട്ടുകൾ എണ്ണിത്തുടങ്ങുക. എട്ടരയോടെ ആദ്യലീഡറിയാം.

ഫലം വേഗത്തിലെത്തിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി.

അതീവ സുരക്ഷയാണ് ജില്ലയിൽ ഏർപ്പെടുത്തിയിട്ടുള്ളത്. കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടക്കുന്ന കോഴിക്കോട് ജെ.ഡി.ടി കോളേജ് പരിസരം, തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണുന്ന താമരശ്ശേരി കോരങ്ങാട് സെന്റ് അൽഫോൻസ സീനിയർ സെക്കൻഡറി പരിസരം എന്നിവിടങ്ങളിൽ 144 പ്രകാരം നിരോധനാജ്ഞ തുടരുമെന്ന് കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. കോഴിക്കോട് കോർപ്പറേഷൻ 11, 15 വാർഡുകളുടെ പരിധിയിലാണ് നിരോധനാജ്ഞ. ഇന്നലെ വൈകീട്ട് അഞ്ചുമണിക്ക് നിലവിൽ വന്ന നിരോധനാജ്ഞ ബുധനാഴ്ച രാവിലെ 10 വരെ തുടരും.ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ൾ രാ​ത്രി ഏ​ഴോ​ടെ അ​വ​സാ​നി​പ്പി​ക്കാ​ൻ രാ​ഷ്ട്രീ​യ പാ​ർട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി​ട്ടു​ണ്ടെന്നും അദ്ദേഹം അറിയിച്ചു.

രാവിലെ എട്ട് മണിയോടെ ഹോം വോട്ടുകൾ, അവശ്യ സർവീസ് വോട്ടുകൾ ഉൾപ്പെടെയുള്ള പോസ്റ്റൽ ബാലറ്റുകളാണ് എണ്ണിത്തുടങ്ങുക. ഇതിനായി ഓരോ മണ്ഡലത്തിനും 30 വീതം ടേബിളുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവ ഉച്ച 12 മണിയോടെ എണ്ണിത്തീരും. നിയമസഭാ മണ്ഡലം തലത്തിൽ 14 ടേബിളുകളിലായി എട്ടരയോടെ എണ്ണിത്തുടങ്ങുന്ന ഇ.വി.എം വോട്ടെണ്ണൽ രണ്ടുമണിയോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജില്ലാ കളക്ടർ അറിയിച്ചു.

സാമൂഹിക മാദ്ധ്യമങ്ങളിലുൾപ്പെടെ തെറ്റിദ്ധാരണകളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾ വഴി വസ്തുതാ വിരുദ്ധവും ജനങ്ങളിൽ തെറ്റിദ്ധാരണകൾ പരത്തുന്ന ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കും അവ ഷെയർ ചെയ്യുന്നവർക്കുമെതിരേ നടപടിയുണ്ടാവും. സാമൂഹ്യ മാദ്ധ്യമങ്ങളെ നിരീക്ഷിക്കുന്നതിന് വിപുലമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Advertisement
Advertisement