മലബാർ ഗോൾഡ് ഭവന നി‌‌ർമ്മാണ സഹായം

Tuesday 04 June 2024 12:33 AM IST

കൊ​ല്ലം: മ​ല​ബാർ ഗോൾ​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ല​ബാർ ചാ​രി​റ്റ​ബിൾ ട്ര​സ്റ്റ് ഏർ​പ്പെ​ടു​ത്തി​യ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നിൽ​ക്കു​ന്ന​വർ​ക്കു​ള്ള ഭ​വ​ന നിർ​മ്മാ​ണ സ​ഹാ​യ വി​ത​ര​ണം മ​ന്ത്രി ജെ.ചി​ഞ്ചു​റാ​ണി നിർ​വ​ഹി​ച്ചു. ജി​ല്ല​യിൽ മാ​ത്രം ഇ​തി​ന​കം 2.3 കോ​ടി​യു​ടെ ഭ​വ​ന​നിർ​മ്മാ​ണ സ​ഹാ​യം വി​ത​ര​ണം ചെ​യ്​ത​ത് അ​ഭി​ന​ന്ദ​നീ​യ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ല​യിൽ നി​ന്നു​ള്ള 32 പേർ​ക്കു​ള്ള ധ​ന​സ​ഹാ​യ​മാ​ണ് ച​ട​ങ്ങിൽ നൽ​കി​യ​ത്.
മ​ല​ബാർ ഗോൾ​ഡ് ആന്റ് ഡ​യ​മ​ണ്ട്‌​സ് സോ​ണൽ ഹെ​ഡ് എം.പി.ജാ​ഫർ അ​ദ്ധ്യ​ക്ഷ​നാ​യി​. മുൻ മേ​യർ ഹ​ണി ബ​ഞ്ച​മിൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡന്റ് എ​സ്.ദേ​വ​രാ​ജൻ, ജി.സ​ജി​ത്ത് കു​മാർ, മ​ല​ബാർ ഗോൾ​ഡ് ഡെ​പ്യൂ​ട്ടി ഷോ​റും ഹെ​ഡ് ഷാ​ജ​സൂർ, പി.ആർ.ഒ കെ.പി.സ​ന്തോ​ഷ് കു​മാർ, മാർ​ക്ക​റ്റിംഗ് മാ​നേ​ജർ എ.റി​യാ​സ് എ​ന്നി​വർ സംസാരിച്ചു.

Advertisement
Advertisement