ഒരാഴ്ച്ചയായി കരണ്ടില്ല പ്രതിഷേധവുമായി കുടുംബം കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ

Tuesday 04 June 2024 12:34 AM IST
മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ്, വാർഡ് മെമ്പർ മനാഫ് എന്നിവർ സന്തോഷിന്റെ കുടുംബത്തിനൊപ്പം കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുന്നു

ശാസ്താംകോട്ട: മൈനാഗപ്പള്ളി പടിഞ്ഞാറ് ഒന്നാം വാർഡിൽ ഒരാഴ്ച്ചയായി വൈദ്യുതി മുടങ്ങിയതോടെ പ്രതിഷേധവുമായി കുടുംബം രംഗത്ത്. ട്രാൻസ്ഫോമർ ജംഗ്ഷന് സമീപം കല്ലുള്ളയ്യത്ത് വീട്ടിൽ സന്തോഷിനാണ് ഈ ദുരവസ്ഥ. കഴിഞ്ഞ ഒരാഴ്ച മുമ്പ് പെയ്ത ശക്തമായ മഴയിൽ വൈദ്യുതി പോയതാണ് . പലതവണ പരാതിപ്പെട്ടിട്ടും ഇതുവരെയും ഒരു പരിഹാരവും കണ്ടിട്ടില്ല. ശക്തമായ മഴയിൽ സന്തോഷിന്റെ വീട്ടിലേക്ക് ഉള്ള വയർ താഴുകയും റോഡിൽ കൂടി പോയ വാഹനം ഈ വയറിൽ കരുങ്ങി മീറ്റർ ബോക്സ് സഹിതം ഇളകി മാറിയതാണ് വൈദ്യുതി കണക്ഷൻ പോകാൻ കാരണം. വാർഡ് മെമ്പറും നിരവധി തവണ ബന്ധപ്പെട്ടിട്ട് കെ.എസ്.ഇ.ബി അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. പിഞ്ചുകുട്ടികൾ ഉൾപ്പെട്ട ഈ കുടുംബം ഇന്നലെ വൈകിട്ട് മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ്, വാർഡ് മെമ്പർ മനാഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Advertisement
Advertisement