പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ

Tuesday 04 June 2024 12:43 AM IST

പാരിപ്പള്ളി: സ്​കൂൾ വിദ്യാർത്ഥി​നി​യോട് അപമര്യാദയായി പെരുമാറിയ ട്യൂട്ടോറിയൽ കോളേജ് അദ്ധ്യാപകനെ പോക്‌​സോ നിയമപ്രകാരം പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്ക്കു. ചിറക്കര കളങ്ങര വീട്ടിൽ എ. പ്രഭാകരനാണ് (63) അറസ്റ്റി​ലായത്. കഴിഞ്ഞ മാർച്ച് 6 ന് ആണ് കേസിനാസ്പദമായ സംഭവം. രാവിലെ 9.30ന് ക്ലാസ് കഴിഞ്ഞപ്പോൾ, അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ ഓഫീസിലേക്ക് വിച്ചുവരുത്തുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും തുടർന്ന് ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. കുട്ടി ബഹളം വച്ചപ്പോൾ കൂട്ടുകാർ ഓഫീസിലെത്തി​ കൂട്ടി​ക്കൊണ്ടുപോയി​. അന്നുതന്നെ രക്ഷാകർത്താക്കൾ പാരിപ്പള്ളി പൊലീസിൽ പരാതി നൽകി. പ്രതിക്ക് ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം കിട്ടിയിരുന്നു. മേയ് 27​ന് ജാമ്യത്തിന്റെ കാലവധി അവസാനിച്ചു. മുൻകൂർ ജാമ്യാപക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 12ന് പ്രതിയെ പി​ടി​കൂടി​ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാരിപ്പള്ളി എസ്.എച്ച്.ഒ എ. കണ്ണന്റെ നിർദേശ പ്രകാരം എസ്.ഐമാരായ സുബ്രമഹ്ണ്യൻ പോറ്റി, പ്രകാശ്, രാമചന്ദ്രൻ, എ.എസ്.ഐ.ജയൻ, അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement
Advertisement