ജീ​വാ​ന​ന്ദം പ​ദ്ധ​തി​ക്കെ​തി​രെ കെ.പി.എ​സ്.ടി.എ പ്രതിഷേധം

Tuesday 04 June 2024 12:45 AM IST
ജീ​വാ​ന​ന്ദം പ​ദ്ധ​തി പിൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ.പി.എ​സ്.ടി.എ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ ധർ​ണ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി. ജ​യ​ച​ന്ദ്രൻ പി​ള്ള ഉ​ദ്​ഘാ​ട​നം ചെ​യ്യുന്നു


കൊ​ല്ലം: ജീ​വാ​ന​ന്ദം പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേ​ര​ള പ്ര​ദേ​ശ് സ്​കൂൾ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷൻ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തിൽ കൊ​ല്ല​ത്ത് പ്ര​ക​ട​ന​വും ധർ​ണയും ന​ട​ത്തി. പ​ദ്ധ​തി പിൻ​വ​ലി​ച്ചി​ല്ലെ​ങ്കിൽ കെ.പി.എ​സ്.ടി.എ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​കൾ ആ​രം​ഭി​ക്കു​മെ​ന്ന് ധർ​ണ ഉദ്​ഘാ​ട​നം ചെ​യ്തുകൊ​ണ്ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി.ജ​യ​ച​ന്ദ്രൻ പി​ള്ള പ​റ​ഞ്ഞു. ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. ശ്രീഹ​രി അദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.എ​സ്. മ​നോ​ജ്, ജി​ല്ലാ പ്ര​സി​ഡ​ന്റ് പ​ര​വൂർ സ​ജീ​ബ്, വി​നോ​ദ് പി​ച്ചി​നാ​ട്, സി.പി. ബി​ജുമോൻ, കെ. ബാ​ബു, എം.പി. ശ്രീ​കു​മാർ, ജ​യകൃ​ഷ്​ണൻ, വ​രുൺ​ലാൽ, ജി​ഷ, കു​ര്യൻ ചാ​ക്കോ, ഉ​ണ്ണി ഇ​ല​വി​നാൽ, നീ​തു ​എ​ന്നി​വർ സംസാരിച്ചു.

Advertisement
Advertisement