ഓ... മാൻ മിസ്, സൂപ്പർ നമീബിയ

Tuesday 04 June 2024 3:58 AM IST

സൂപ്പർ ഓവറിൽ ഒമാനെ വീഴ്ത്തി നമീബിയ

ബാ​ർ​ബ​ഡോ​സ്:​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ൽ​ ​സൂ​പ്പ​ർ​ ​ഓ​വ​റോ​ളം​ ​നീ​ണ്ട​ ​ത്രി​ല്ല​ർ​ ​പോ​രാ​ട്ട​ത്തി​ൽ​ ​ഒ​മാ​നെ​ ​വീ​ഴ്ത്തി​ ​ന​മീ​ബി​യ.​ ​ബാ​ർ​ബ​ഡോ​സി​ലെ​ ​കെ​ൻ​സിം​ഗ്ട​ൺ​ ​ഓ​വ​ലി​ൽ​ ​ന​ട​ന്ന​ ​ഗ്രൂ​പ്പ് ​ബി​യി​ലെ​ ​പോ​രാ​ട്ട​ത്തി​ൽ​ ​സൂ​പ്പ​ർ​ ​ഓ​വ​റി​ൽ​ 11​ ​റ​ൺ​സി​നാ​ണ് ​ന​മീ​ബി​യ​യു​ടെ​ ​ജ​യം.​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ഒമാൻ 19.4​ ​ഓ​വ​റി​ൽ​ 109​ ​റ​ൺ​സി​ന് ഓ​ൾ​ ​ഔ​ട്ടാ​യി.​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ന​മീ​ബി​യ​യും​ 20​ ​ഓ​വ​റി​ൽ​ 6​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ ​നേ​ടി​യ​ത് 109​ ​റ​ൺ​സ്. ​തു​ട​ർ​ന്നാ​ണ് ​മ​ത്സ​രം​ ​സൂ​പ്പ​ർ​ ​ഓ​വ​റി​ലേ​ക്ക് ​നീ​ണ്ട​ത്.
വീ​സി​യ​ടി
ഒ​മാ​ന്റെ​ ​ബി​ലാ​ൽ​ ​ഖാ​ൻ​ ​എ​റി​ഞ്ഞ​ ​സൂ​പ്പ​ർ​ ​ഓ​വ​റി​ൽ​ ​ന​മീ​ബി​യ​ക്കാ​യി​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഡേ​വി​ഡ് ​വീ​സും​ ​(4​ ​പ​ന്തി​ൽ​ 13​)​ ​ക്യാ​പ്ട​ൻ​ ​ജെ​ർ​ഹാ​ർ​ഡ് ​എ​രാ​സ്മ​സും​ ​(2​ ​പ​ന്തി​ൽ​ 8​)​ ​ചേ​ർ​ന്ന് 21​ ​റ​ൺ​സാ​ണ് ​അ​ടി​ച്ചെ​ടു​ത്ത​ത്.​ ന​മീ​ബി​യ​ക്കാ​യി​ ​സൂ​പ്പ​ർ​ ​ഓ​വ​ർ​ ​എ​റി​ഞ്ഞ​തും​ ​ഡേ​വി​ഡ് ​വീ​സ് ​ത​ന്നെ​യാ​യി​രു​ന്നു.​ ​വി​ക്ക​റ്റ് ​കീ​പ്പ​ർ​ ​ന​സീം​ ​ഖു​ഷി​യും​ ​(2​)​ ​സ്വീ​ഷ​ൻ​ ​മ​ഖ്സൂ​ദും​ ​(1​)​ ​ആ​ണ് ​ഒ​മാ​നാ​യി​ ​ബാ​റ്റിം​ഗി​ന് ​എ​ത്തി​യ​ത്.​ ​മൂ​ന്നാം​ ​പ​ന്തി​ൽ​ ​വീ​സ് ​ന​സീ​മി​ന്റെ​ ​കു​റ്റി​ ​തെ​റി​പ്പി​ച്ചു.​ ​പി​ന്നീ​ട് ​​ക്യാ​പ്ട​ൻ​ ​അ​ക്വി​ബ് ​ഇ​ല്യ​ാസ് ​(7​)​ ​ഒ​രു​ ​സി​ക്സ​ടി​ച്ചെ​ങ്കി​ലും​ ​ജ​യി​ക്കാ​ന​ത് ​മ​തി​യാ​കു​മാ​യി​രു​ന്നി​ല്ല.​ 10​ ​റ​ൺ​സ് ​മാ​ത്രം​ ​വ​ഴ​ങ്ങി​യ​ ​വീ​സ് ​ന​മീ​ബി​യ​ക്ക് ​വി​ജ​യം​ ​സ​മ്മാ​നി​ച്ചു.​ ​വീ​സാണ് ​ക​ളി​യി​ലെ​ ​താ​രം.

ട്രം​പ്‌​കാ​‌​ർ​ഡ്
ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഒ​മാ​ന്റെ​ ​തു​ട​ക്കം​ ​ത​ന്നെ​ ​ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു.​ ​ആ​ദ്യ​ ​പ​ന്തി​ൽ​ ​ത​ന്നെ​ ​കാ​ശ്യ​പ്പ് ​പ്ര​ജാ​പതി​യെ​ ​വി​ക്ക​റ്റി​ന് ​മുന്നിൽ കു​ടു​ക്കി​യ​ ​റൂ​ബ​ൻ​ ​ട്രം​പ​ൽ​മാ​ൻ​ ​അ​ടു​ത്ത​ ​പ​ന്തി​ൽ​ ​ഇ​ല്യാ​സി​നെ​യും​ ​(0​)​ ​എ​ൽ​ബി​യാ​ക്കി​ ​ന​മീ​ബീ​യ​ക്ക് ​ഇ​ര​ട്ട​ ​ബ്രേ​ക്ക് ​ത്രൂ​ ​ന​ൽ​കി.​ ​ത​ന്റെ​ ​അ​ടു​ത്ത​ ​ഓ​വ​റി​ൽ​ ​ഖു​ഷി​യേ​യും​ ​(6​)​ ​ട്രം​പ​ൽ​മാ​ൻ​ ​മ​ട​ക്കി​യ​തോ​ടെ​ 10/3​ ​എ​ന്ന​ ​നി​ല​യി​ലാ​യി​ ​ഒമാൻ.​ ​പി​ന്നീ​ടും​ ​തു​ട​ർ​ച്ച​യാ​യ​ ​ഇ​ട​വേ​ള​ക​ളി​ൽ​ ​വി​ക്ക​റ്റ് ​ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രു​ന്ന​ ​ഒ​മാ​ന് ​വ​ലി​യ​ ​സ്കോ​റി​ലേ​ക്ക് ​പോ​കാ​നാ​യി​ല്ല.​ഖാ​ലി​ദ് ​ക​യി​ൽ​ ​(34​),​ ​സീ​ഷൻ(22​)​ ​എ​ന്നി​വ​ർ​ക്ക് ​മാ​ത്ര​മാ​ണ​ ്അ​ല്പ​മെ​ങ്കി​ലും​ ​പി​ടി​ച്ചു​ ​നി​ൽ​ക്കാ​നാ​യ​ത്.​ നമീബിയക്കായി ​ട്രം​പ​ൽ​മാ​ൻ​ ​നാ​ലും​ ​വീ​സ് ​മൂ​ന്ന് ​വി​ക്ക​റ്റും​ ​വീ​ഴ്ത്തി.

കൈ​വി​ട്ടു
ഓ​പ്പ​ണ​ർ​ ​വാ​ൻ​ ​ലി​ൻ​ഗി​നെ​ ​(0​)​ ​ഇ​ന്നിം​ഗ​സി​ലെ​ ​ആ​ദ്യ​ ​പ​ന്തി​ൽ​ ​ത​ന്നെ​ ​പു​റ​ത്താ​ക്കി​ ​ബി​ലാ​ൽ​ ​ഖാ​ൻ​ ​ഒ​മാ​നും​ ​ബ്രേ​ക്ക് ​ത്രൂ​ന​ൽ​കി.​ ​തു​ട​ർ​ന്ന് ​വി​ക്കോ​ ​ഡാ​വി​നും​ ​(24​),​ ​ജാ​ൻ​ ​ഫ്രൈ​ലി​ങ്കും​ ​(45​)​ ​ചേ​ർ​ന്ന് ​ന​മീ​ബി​യ​യെ​ ​ക​ര​ക​യ​റ്റി.​ ​അ​വ​സാ​ന​ ​ഓ​വ​റി​ൽ​ ​ന​മീ​ബി​യ​യ്ക്ക് ​ജ​യി​ക്കാ​ൻ​ 5​ ​റ​ൺ​സ് ​മ​തി​യാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ആ​ ​ഓ​വ​ർ​ ​എ​റി​ഞ്ഞ​ ​മെ​ഹ്റാ​ൻ​ ​ഖാ​ൻ​ ​ര​ണ്ട് ​വി​ക്ക​റ്റ് ​ഉ​ൾ​പ്പെ​ടെ​ ​നേ​ടി​ ​ന​മീ​ബി​യ​യെ​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കി.​
​അ​വ​സാ​ന​ ​പ​ന്തി​ൽ​ ​അ​വ​ർ​ക്ക് ​ജ​യി​ക്കാ​ൻ​ 2​ ​റ​ൺ​സ് ​വേ​ണ​മാ​യി​രു​ന്നു.​ ​പ​ന്ത് ​ബീ​റ്റ​ണാ​യെ​ങ്കി​ലും​ ​വി​ക്ക​റ്റി​ന് ​തൊ​ട്ടു​പി​ന്നി​ലു​ണ്ടാ​യി​രു​ന്ന​ ​കീ​പ്പ​ർ​ ​ഖു​ഷി​ക്ക് ​പ​ന്ത് ​കൈ​പ്പി​ടി​യി​ലാ​ക്കാ​നാ​യി​ല്ല.​ ​ദേ​ഹ​ത്ത് ​ത​ട്ടി​ത്തെ​റി​ച്ച​ ​പ​ന്ത് ​ഖു​ഷി​ ​എ​ടു​ക്കു​ന്ന​തി​നി​ടെ​ ​ന​മീ​ബി​യ​ൻ​ ​ബ​റ്റ​ർ​മാ​ർ​ ​ഒ​രു​ ​റ​ൺ​സ് ​ഓ​ടി​യെ​ടു​ത്തു,​ ​ഇ​തി​നി​ടെ​ ​റ​ണ്ണൗ​ട്ടി​നു​ള്ള​ ​അ​വ​സ​ര​വും​ ​ഖു​ഷി​ ​ന​ഷ്ട​പ്പെ​ടു​ത്തി.​ ​ഇ​തോ​ടെ​ ​മ​ത്സ​രം​ ​സൂ​പ്പ​ർ​ ​ഓ​വ​റി​ലേ​ക്ക് ​നീ​ണ്ടു.

Advertisement
Advertisement