റെക്കാഡ് സമ്മാനത്തുക

Tuesday 04 June 2024 4:04 AM IST

ദുബായ്: ഇത്തവണത്തെ ട്വന്റി-20 ലോകകപ്പിൽ ടീമുകൾക്ക് റെക്കാഡ് സമ്മാനത്തുക പ്രഖ്യാപിച്ച് ഐ.സി.സി. ലോകകപ്പിലാകെ 11.25 മില്യൺ യു.എസ് ഡോളറാണ് (ഏകദേശം 93 കോടി രൂപ) സമ്മാനത്തുകയായി ടീമുകൾക്ക് ലഭിക്കുക. ഇന്നലെ പത്രിക്കുറിപ്പിലൂടെയാണ് ബി.സി.സി.ഐ സമ്മാനത്തുക വ്യക്തമാക്കിയത്. ചാമ്പ്യൻമാർക്ക് ലഭിക്കുന്ന സമ്മാമത്തുകയുൾപ്പെടെ ഇത്തവണത്തേത് റെക്കാഡാണ്.

ചാമ്പ്യൻമാർക്ക് - 2.5 മില്യൺ ഡോളർ (ഏകദേശം 20 കോടി 36 ലക്ഷം രൂപ)

റണ്ണറപ്പ് -1.28 മില്യൺ ഡോളർ (ഏകദേശം 10 കോടി 63 ലക്ഷം രൂപ)

സെമിയിൽ തോൽക്കുന്നവർ- 787500 ഡോളർ (ഏകദേശം 6കോടി 54 ലക്ഷം രൂപ)

സൂപ്പർ 8ൽ തോൽക്കുന്നവർ - 382500 ഡോളർ (ഏകദേശം 3 കോടി 17 ലക്ഷം രൂപ)

Advertisement
Advertisement