ലങ്കയുടെ തലയിൽ ആഫ്രിക്കൻ ആറാട്ട്

Tuesday 04 June 2024 4:07 AM IST

ന്യൂ​യോ​ർ​ക്ക്:​ ബൗളർമാർ തിളങ്ങിയ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ര​ണ്ടാം​ ​മ​ത്സ​ര​ത്തി​ൽ​ ശ്രീലങ്കയെ ആറ് വിക്കറ്റിന് കീഴടക്കി ദക്ഷിണാഫ്രിക്ക ടൂർണമെന്റിൽ ജയിച്ചു തുടങ്ങി.

ന്യൂയോർക്കിലെ നാസ്സൊ അന്താരാഷ്ട്രം സ്റ്റേഡിയം വേദിയായ

ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ

ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ശ്രീ​ല​ങ്ക​യെ 19.1​ ​ഓ​വ​റി​ൽ​ 77​ ​റ​ൺ​സി​ന് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​​ ​ ​ഓ​ൾ​ഔ​ട്ടാ​ക്കി.​ ​മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയും ഒന്നുപതറിയെങ്കിലും 22 പന്ത് ബാക്കി നിൽക്കെ 4 വിക്കറ്റ് നഷ്‌ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (80/4).

ട്വ​ന്റി​-20​യി​ൽ​ ​ശ്രീ​ല​ങ്ക​യു​ടെ​ ​ഏ​റ്റ​വും​ ​ചെ​റി​യ​ ​സ്കോ​റാ​ണ് മത്സരത്തിൽ പിറന്നത്.​ 4​ ​ഓ​വ​റി​ൽ​ 7​ ​റ​ൺ​സ് ​മാ​ത്രം​ ​ന​ൽ​കി​ 4​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​ആ​ൻ​റി​ച്ച് ​നോ​ർ​ക്യ​യാണ് ​ല​ങ്ക​ൻ​ ​ബാ​റ്റിം​ഗി​ന്റെ​ ​ന​ടു​വൊ​ടി​ച്ച​ത്.​ ​ക​ഗി​സൊ​ ​റ​ബാ​ഡ​യും​ ​കേ​ശ​വ് ​മ​ഹാ​രാ​ജും​ 2​ ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി.​ ​കു​ശാ​ൽ​ ​മെ​ൻ​ഡി​സ് ​(19​),​ ​മാ​ത്യൂ​സ് ​(16​),​ ​ക​മി​ൻ​ഡു​ ​മെ​ൻ​ഡി​സ് ​(11​)​ ​എ​ന്നി​വ​ർ​ക്ക് ​മാ​ത്ര​മാ​ണ് ​ല​ങ്ക​ൻ​ ​നി​ര​യി​ൽ​ ​ര​ണ്ട​ക്കം​ ​കാ​ണാ​നാ​യ​ത്.

ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ റീസ ഹെൻഡ്രിക്സിനെ( 4) നുവാൻ തുഷാരതുടക്കത്തിലേ പുറത്താക്കി. അധികം വൈകാതെ ക്യാപ്ടൻ മ‌ർക്രത്തെ ( 12) ഡസുൻ ഷനാക പുറത്താക്കിയതോടെ 23/2 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. മൂന്നാം വിക്കറ്റിൽ ക്വിന്റൺ ഡി കോക്കും (20), സ്റ്റബ്‌സും (13) ചേർന്ന് സാവധാനം അവരെ 50 കടത്തിയെങ്കിലും അധഈകം വൈകാതെ ഇരുവരെയും ലങ്കൻ ക്യാപ്ടൻ വാനിൻഡു ഹസരങ്ക പുറത്താക്കി. എന്നാൽ പിന്നീട് ക്രീസിലൊന്നിച്ച ക്ലസ്സനും (19) മില്ലറും (6) ദക്ഷിണാഫ്രിക്കയെ വിജയ തീരത്തെത്തിച്ചു.

)

ട്വന്റി-20 ലോകകപ്പിലെ

സൂപ്പർ ഓവറിലെ ഏറ്റവും ഉയർന്ന ടോട്ടലാണ് നമീബിയ നേടിയത്.

Advertisement
Advertisement