എംബാപ്പെ റയലിൽ

Tuesday 04 June 2024 4:08 AM IST

മാഡ്രിഡ്: പ്രതീക്ഷിച്ചതുപോലെ തന്നെ ഫ്രഞ്ച് സൂപ്പ‌ർ താരം കിലിയൻ എംബാപ്പെ റയൽ മാഡ്രിഡുമായി കരാറിൽ ഒപ്പുവച്ചു. 5 വർഷത്തെ കരാറിൽ ഫ്രീ ഏജന്റായിട്ടാണ് താരത്തെ സ്വന്തമാക്കിയതെന്ന് റയൽ മാഡ്രിഡ് ഔദ്യോഗികമായി സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചു. 15 മുതൽ 20 മില്യൺ യൂറോയായിരിക്കും താരത്തിന്റെ വാർഷിക ശമ്പളമെന്നാണ് റിപ്പോർട്ട്. ഇതുകൂടാതെ ഇൻക്രിമെന്റും സൈനിംഗ് ബോണസുമുൾപ്പെടെ എംബാപ്പെയ്ക്ക് ലഭിക്കും. ഈ മാസം 30വരെ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുമായുള്ള കരാർ നിലനിൽക്കുന്നതിനാൽ ജൂലായ് മധ്യത്തോടെയാകും സാന്റിയാഗൊ ബെർണബ്യൂവിൽ എംബാപ്പെയുടെ പ്രസന്റേഷൻ നടക്കുക.

Advertisement
Advertisement