ആറ്റിങ്ങൽ ഇഞ്ചോടിഞ്ച് പോരാട്ടം; എൽഡിഎഫ് മുന്നിൽ, തൊട്ടുപിന്നാലെ അടൂർ പ്രകാശ്

Tuesday 04 June 2024 11:52 AM IST

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. നിലവിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയ് ആണ് മുന്നിൽ. 1300 വോട്ടിന്റെ ലീഡാണ് വി ജോയ്ക്കുള്ളത്. യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് തൊട്ടുപിന്നാലെ തന്നെയുണ്ട്. എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരൻ മൂന്നാമതാണ്. 2019ലും അടൂർ പ്രകാശാണ് ഈ മണ്ഡലത്തിൽ വിജയിച്ചത്.

തിരുവനന്തപുരം ജില്ലയിലെ വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങൾ ചേരുന്നതാണ് ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലം. 2009ലും 2014ലും സിപിഎമ്മിലെ ഡോ എ സമ്പത്താണ് ഈ മണ്ഡലത്തിൽ വിജയിച്ചത്. 2019ൽ കോൺഗ്രസിലെ അടൂർ പ്രകാശ് സമ്പത്തിനെ പരാജയപ്പെടുത്തി. 2019ൽ സംസ്ഥാനത്ത് ബിജെപി വോട്ടിൽ ഏറ്റവും അധികം ശതമാനം വർദ്ധന ഉണ്ടാക്കിയ നാല് മണ്ഡലങ്ങളിൽ ഒന്നായിരുന്നു ആറ്റിങ്ങൽ. അതിനാൽ തന്നെ ബിജെപിക്ക് ആറ്റിങ്ങൽ മണ്ഡലത്തിൽ പ്രതീക്ഷയുണ്ടായിരുന്നു. ചില എക്സിറ്റ് പോളിലും ബിജെപി ആറ്റിങ്ങലിൽ വിജയിക്കുമെന്ന് ഫലം വന്നിരുന്നു.

Advertisement
Advertisement