പ്ലസ് വൺ: ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Wednesday 05 June 2024 4:20 AM IST

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. 2,45,944 സീറ്റുകളിലാണ് അലോട്ട്‌മെന്റ്. ഇന്നു രാവിലെ 10 മുതൽ പ്രവേശനം നേടാം. ഏഴിന് വൈകിട്ട് അഞ്ചുവരെയാണ് ഒന്നാംഘട്ട ലിസ്റ്റ് അനുസരിച്ചുള്ള പ്രവേശനം.

പൊതുവിദ്യാഭ്യാസ വകുപ്പിന്റ www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലെ Click for Higher Secondary Admission എന്ന ലിങ്കിലൂടെ അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രവേശിക്കാം. Candidate Login-SWS ലൂടെ ലോഗിൻ ചെയ്ത് First Allot Results എന്ന ലിങ്കിലൂടെ അലോട്ട്‌മെന്റ് വിവരങ്ങൾ ലഭിക്കും. ഇതിൽ നിന്നു ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററുമായി സർട്ടിഫിക്കറ്റുകളുടെ അസൽ കോപ്പി സഹിതം രക്ഷകർത്താവിനൊപ്പം സ്‌കൂളിൽ ഹാജരാകണം.

Advertisement
Advertisement