വ്യാപാര വളർച്ചയ്ക്കായി കൊച്ചിയിൽ ഡി.പി വേൾഡ് ഇക്കണോമിക് സോൺ

Wednesday 05 June 2024 12:36 AM IST

കൊച്ചി: ഡി.പി വേൾഡ് കൊച്ചിയിൽ പുതിയ സ്വതന്ത്ര വ്യാപാര മേഖല ആരംഭിച്ചു. വല്ലാർപാടം ടെർമിനലിന്റെ കൊച്ചി തുറമുഖ പരിസരത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ സ്വതന്ത്ര വ്യാപാര വെയർഹൗസിംഗ് സോണും ഇന്ത്യയിലെ മൂന്നാമത്തെ ഡിപി വേൾഡ് ഇക്കണോമിക് സോണുമാണ് കൊച്ചിൻ ഇക്കണോമിക് സോൺ.

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലായ കൊച്ചിൻ തുറമുഖത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതാണ് ഡി.പി വേൾഡ് കൊച്ചിൻ ഇക്കണോമിക് സോൺ. ഈ 75,000 ചതുരശ്ര അടി അത്യാധുനിക സൗകര്യം ഡി.പി വേൾഡിന്റെ സ്ട്രാറ്റജിക് മൾട്ടിമോഡൽ ലോജിസ്റ്റിക്‌സ് ശൃംഖലയുമായി സംയോജിപ്പിച്ച് ഇന്ത്യയിലും ആഗോള വിപണിയിലും കണക്ഷനുകൾ സുഗമമാക്കും. കൊച്ചിയുടെ തിരക്കേറിയ തുറമുഖ പ്രവർത്തനത്തിന്റെ ഹൃദയഭാഗത്തുള്ള ഇക്കണോമിക് സോൺ പയനിയറിംഗ് ട്രേഡ് സൊല്യൂഷനുകൾക്കുള്ള സുപ്രധാന കുതിച്ചുചാട്ടം അടയാളപ്പെടുത്തും.

വിതരണ ശൃംഖലകൾ കാര്യക്ഷമമാക്കി ആഗോള വ്യാപാര അവസരങ്ങൾ വർദ്ധിപ്പിക്കുകയെന്നതാണ് സാമ്പത്തിക മേഖലകൾ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇക്കണോമിക് സോൺസ് മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, സബ്‌കോണ്ടിനെന്റ് സീനിയർ വൈസ് പ്രസിഡന്റ് രഞ്ജിത് റേ പറഞ്ഞു.

Advertisement
Advertisement