അടിതെറ്റി രൂപ

Wednesday 05 June 2024 12:38 AM IST

കൊച്ചി: സുശക്തമായ ഭരണത്തെ കുറിച്ചുള്ള ആശങ്കകൾ ശക്തമായതോടെ അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 45 പൈസ ഇടിഞ്ഞ് 83.59ൽ എത്തി. ഇന്നലെ ഓഹരി വിപണിയിലുണ്ടായ കനത്ത തകർച്ചയും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വലിയ തോതിൽ പണം പിൻവലിച്ചതുമാണ് രൂപയ്ക്ക് സമ്മർദ്ദം ശക്തമാക്കിയത്. ആഗോള വിപണിയിൽ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തി നേടിയതും രൂപയ്ക്ക് വിനയായി. കയറ്റുമതിക്കാർ ഇന്നലെ ഡോളർ വാങ്ങാൻ ശക്തമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ കടപ്പത്രങ്ങളുടെ മൂല്യത്തിലും ഇന്നലെ ഇടിവ് ദൃശ്യമായി.

Advertisement
Advertisement