ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന് അംഗീകാരം

Wednesday 05 June 2024 12:38 AM IST

കൊച്ചി: തൃശൂരിലെ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന് രാജ്യാന്തര അംഗീകാരമായ ഐ.എസ്.ഒ 26000:2010 സർട്ടിഫിക്കേഷൻ ലഭിച്ചു. സുസ്ഥിര വികസന നയങ്ങളിലൂടെ ബാങ്കെന്ന നിലയിൽ സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനാണ് അംഗീകാരം. സാമൂഹിക വികസനം ലക്ഷ്യമിട്ടുള്ള ഇടപെടലുകൾ, പരിസ്ഥിതിയോടുള്ള മുൻഗണന, ജീവനക്കാരുടെ അവകാശങ്ങൾ, തൊഴിൽ സാഹചര്യം, ഉപഭോക്ത്യ സംരക്ഷണം, നീതിയുക്തമായ പ്രവർത്തനം, ഭരണ നിർവഹണം എന്നീ മേഖലയിൽ ബാങ്ക് കൈവരിച്ച നേട്ടങ്ങളെ മുൻനിർത്തിയാണ് സർട്ടിഫിക്കേഷൻ നൽകിയിട്ടുള്ളത്. പാരിസ്ഥിതിക, സാമൂഹിക, ഭരണനിർവഹണ മേഖലയിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷം ഇസാഫ് ബാങ്കിന് ഉയർന്ന ഇ.എസ്.ജി റേറ്റിംഗ് ലഭിച്ചിരുന്നു. ഇസാഫ് ബാങ്കിന്റെ പ്രവർത്തനങ്ങളെ രാജ്യാന്തര തലത്തിൽ അംഗീകരിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം ഡിയും സി.ഇ.ഒയുമായ കെ പോൾ തോമസ് പറഞ്ഞു.

Advertisement
Advertisement