നന്തിലത്ത് ജിമാർട്ടിന്റെ പുതിയ ഷോറൂം ഏറ്റുമാനൂരിൽ

Wednesday 05 June 2024 12:41 AM IST

ഉദ്ഘാടനം ജൂൺ ഏഴിന്

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ വിതരണക്കാരായ ഗോപു നന്തിലത്ത് ജിമാർട്ടിന്റെ 52ാമത് ഹൈടെക്ക് ഷോറൂം ഏറ്റുമാനൂർ പാറോലിക്കൽ ജംഗ്ഷനിൽ ജൂൺ ഏഴിന് പ്രവർത്തനമാരംഭിക്കും. ഇതിനോടനുബന്ധിച്ച് വമ്പൻ ഓഫറുകളും ഇളവുകളുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. മികച്ച ഡിസ്‌പ്ലേ സംവിധാനത്തോടെയുള്ള ഷോറൂമിൽ എൽജി, സാംസംഗ്, സോണി, വേൾപൂൾ, പാനസോണിക്ക്, ഗോദ്‌റേജ്, ഫിലിപ്‌സ്, വോൾട്ടാസ്, ഹിറ്റാച്ചി തുടങ്ങിയ ലോകോത്തര ഗൃഹോപകരണ ബ്രാൻഡുകളുടെ വിപുലമായ ശേഖരം ഇവിടെയുണ്ടാകും. കൂടാതെ പലിശരഹിതവുമായ കുറഞ്ഞ തവണവ്യവസ്ഥയിൽ ഗൃഹോപകരണങ്ങൾ പർച്ചേസ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.

ലോകോത്തര നിലവാരമുള്ള കിച്ചൺ ഇന്റീരിയേർസിന്റെ എക്‌സ്‌ക്ലൂസിവ് കളക്ഷൻസും മികച്ച ക്രോക്കറിക്കുള്ള ഒരു പ്രത്യേക ഡിവിഷനും ഈ പുതിയ ഷോറൂമിന്റെ പ്രത്യേകതയാണ്.

Advertisement
Advertisement