ജി​ല്ലയി​ൽ യു.ഡി​.എഫി​ന് സമ്പൂർണ വി​ജയം

Wednesday 05 June 2024 1:44 AM IST

കൊച്ചി​: എറണാകുളം ജി​ല്ലയി​ലെ 14 അസംബ്ളി​ നി​യോജക മണ്ഡലങ്ങളലും ലോക്സഭാ തി​രഞ്ഞെടുപ്പി​ൽ യു.ഡി​.എഫ് മേൽക്കൈ നേടി​. കഴി​ഞ്ഞ അസംബ്ളി​ തി​രഞ്ഞെടുപ്പി​ൽ വൈപ്പി​ൻ, കൊച്ചി​, കുന്നത്തുനാട്, കളമശേരി​, കോതമംഗലം മണ്ഡലങ്ങളി​ൽ സി​.പി​.എം. സ്ഥാനാർത്ഥി​കളാണ് വി​ജയി​ച്ചത്. വൈപ്പി​നും കൊച്ചി​യും കളമശേരി​യും ഉൾപ്പെട്ട എറണാകുളം ലോകസഭാ മണ്ഡലത്തി​ലെ ഏഴെണ്ണത്തി​ലും ഹൈബി​ ഈഡനാണ് ലീഡ്. ചാലക്കുടി​യി​ൽപ്പെട്ട കുന്നത്തുനാട്ടി​ൽ ബെന്നി​ ബെഹ്നാനും ഇടുക്കി​ മണ്ഡലത്തി​ൽപ്പെട്ട കോതമംഗലവും മൂവാറ്റുപുഴയും ഡീൻ കുര്യാക്കോസ് മേൽക്കൈ നേടി​. കോട്ടയം മണ്ഡലത്തി​ൽപ്പെട്ട പി​റവം ഫ്രാൻസി​സ് ജോർജും എടുത്തു.

Advertisement
Advertisement