കോട്ട കാത്ത് യു.ഡി.എഫ്

Wednesday 05 June 2024 1:46 AM IST

കൊ​ച്ചി​:​ ​വ​ല​തു​കോ​ട്ട​യെ​ന്ന​ ​വി​ശ്വാ​സം​ ​കാ​ത്തു​സൂ​ക്ഷി​ച്ച് ​എ​റ​ണാ​കു​ളം​ ​ജി​ല്ല​യി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​നാ​ല് ​ലോ​ക്‌​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​യു.​ഡി.​എ​ഫി​ന് ​വി​ജ​യം.​ ​ക​ന്നി​ ​മ​ത്സ​ര​ത്തി​ൽ​ ​ട്വ​ന്റി​ 20​ ​പാ​ർ​ട്ടി​ ​ര​ണ്ടു​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​നാ​ലാം​ ​സ്ഥാ​ന​ത്തെ​ത്തി​ ​ക​രു​ത്തു​കാ​ട്ടി.​ ​കു​ന്ന​ത്തു​നാ​ട് ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്താ​യ​ത് ​എ​ൽ.​ഡി.​എ​ഫി​ന് ​തി​രി​ച്ച​ടി​യാ​യി.
ജി​ല്ല​യി​ൽ​ ​പൂ​ർ​ണ​മാ​യി​ ​ഉ​ൾ​പ്പെ​ട്ട​ ​എ​റ​ണാ​കു​ള​ത്ത് ​ഹൈ​ബി​ ​ഈ​ഡ​ൻ,​ ​ജി​ല്ല​യി​ലെ​ ​നാ​ലു​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ട്ട​ ​ചാ​ല​ക്കു​ടി​യി​ൽ​ ​ബെ​ന്നി​ ​ബെ​ഹ​നാ​ൻ,​ ​ര​ണ്ടു​ ​മ​ണ്ഡ​ല​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ട്ട​ ​ഇ​ടു​ക്കി​യി​ൽ​ ​ഡീ​ൻ​ ​കു​ര്യാ​ക്കോ​സ്,​ ​ഒ​രു​ ​മ​ണ്ഡ​ലം​ ​ഉ​ൾ​പ്പെ​ട്ട​ ​കോ​ട്ട​യ​ത്ത് ​ഫ്രാ​ൻ​സി​സ് ​ജോ​ർ​ജ് ​എ​ന്നി​വ​രാ​ണ് ​ജ​യി​ച്ച​ത്.
ര​ണ്ടാം​ ​വി​ജ​യം​ ​ര​ണ്ട​ര​ല​ക്ഷം​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ​ ​സ്വ​ന്ത​മാ​ക്കി​യ​ ​ഹൈ​ബി​ ​ഈ​ഡ​നാ​ണ് ​താ​ര​മാ​യ​ത്.​ ​എ​റ​ണാ​കു​ള​ത്ത് ​വ​നി​താ​സ്ഥാ​ർ​ത്ഥി​യെ​ന്ന​ ​പ​രീ​ക്ഷ​ണം​ ​ന​ട​ത്തി​യ​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​ത​കി​ടം​ ​മ​റി​ച്ചാ​ണ് ​ഹൈ​ബി​യു​ടെ​ ​വി​ജ​യം.​ ​231932 ആണ് കെ.​ജെ.​ ​ഷൈ​ൻ നേടിയ വോട്ട്. യു.​ഡി.​എ​ഫി​ന്റെ​ ​പ്ര​തീ​ക്ഷ​ക​ൾ​ക്കും​ ​അ​പ്പു​റ​മാ​ണ് ​ഹൈ​ബി​യു​ടെ​ ​വി​ജ​യം. ചാ​ല​ക്കു​ടി​യി​ൽ​ ​വി​ജ​യം​ ​ആ​വ​ർ​ത്തി​ച്ചെ​ങ്കി​ലും​ ​ബെ​ന്നി​ ​ബെ​ഹ​നാ​ൻ​ 2019​നേ​ക്കാ​ൾ​ ​പി​ന്നി​ലാ​യി.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​നേ​ടി​യ​ ​ഭൂ​രി​പ​ക്ഷം​ ​പ​കു​തി​യാ​യി.​ ​വോ​ട്ടിം​ഗ് ​ശ​ത​മാ​നം​ 47.81​ൽ​ ​നി​ന്ന് 41.73​ ​ആ​യി.​ ​ട്വ​ന്റി​ 20​യു​ടെ​ ​മു​ന്നേ​റ്റം,​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​പ്രൊ​ഫ.​സി.​ ​ര​വീ​ന്ദ്ര​നാ​ഥി​ന്റെ​ ​വ്യ​ക്തി​പ്ര​ഭാ​വം​ ​എ​ന്നി​വ​ ​വോ​ട്ട് ​കു​റ​യാ​ൻ​ ​കാ​ര​ണ​മാ​യി.​ ​മു​സ്ളീം​ ​വോ​ട്ടു​ക​ൾ​ ​കു​റ​ഞ്ഞ​തും​ ​ഭൂ​രി​പ​ക്ഷം​ ​ഇ​ടി​ച്ചെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ. കു​ന്ന​ത്തു​നാ​ട്ടി​ൽ​ ​എ​ൽ.​ഡി.​എ​ഫി​നെ​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തേ​ക്ക് ​ത​ള്ളാ​നാ​യ​ത് ​യു.​ഡി.​എ​ഫി​ന് ​നേ​ട്ട​വു​മാ​യി.​ ​യു.​ഡി.​എ​ഫ് ​വോ​ട്ട് ​ചോ​ർ​ച്ച​ ​ക​രു​തി​യ​ ​ട്വ​ന്റി​ 20​ ​യു​ടെ​ ​ശ​ക്തി​കേ​ന്ദ്ര​മാ​യ​ ​കു​ന്ന​ത്തു​നാ​ട്ടി​ൽ​ ​നി​യ​മ​സ​ഭ​യി​ലേ​ക്കാ​ൾ​ ​മൂ​വാ​യി​ര​ത്തി​ലേ​റെ​ ​വോ​ട്ട് ​നേ​ടാ​ൻ​ ​ക​ഴി​ഞ്ഞു.

ക​രു​ത്ത് ​കാ​ട്ടി ട്വ​ന്റി​ 20​ ​
ചാ​ല​ക്കു​ടി​യി​ലും​ ​എ​റ​ണാ​കു​ള​ത്തും​ ​ട്വ​ന്റി​ 20​ ​നാ​ലാം​ ​സ്ഥാ​നം​ ​നേ​ടി.​ ​ചാ​ല​ക്കു​ടി​യി​ൽ​ ​ചാ​ർ​ളി​ ​പോ​ൾ​ 1,05,642​ ​ഉം​ ​എ​റ​ണാ​കു​ള​ത്ത് ​ആ​ന്റ​ണി​ ​ജൂ​ഡി​ 39,808​ ​വോ​ട്ടും​ ​നേ​ടി.​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ക്കാ​ൾ​ ​വ​ലി​യ​ ​നേ​ട്ടം​ ​കൈ​വ​രി​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും​ ​സാ​ന്നി​ദ്ധ്യം​ ​തെ​ളി​യി​ക്കാ​ൻ​ ​ക​ഴി​ഞ്ഞു.​ ​പി.​വി.​ ​ശ്രീ​നി​ജി​ൻ​ ​പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ ​കു​ന്ന​ത്തു​നാ​ട് ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ര​ണ്ടാം​ ​സ്ഥാ​നം​ ​നേ​ടി​ ​എ​ൽ.​ഡി.​എ​ഫി​നെ​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തേ​യ്ക്ക് ​ത​ള്ളാ​ൻ​ ​ക​ഴി​ഞ്ഞ​തും​ ​നേ​ട്ട​മാ​യി.

എ​ൻ.​ഡി.​എ​ക്ക് ​നേ​ട്ടം
വോ​ട്ടു​നി​ല​യി​ൽ​ ​ജി​ല്ല​യി​ൽ​ ​നേ​ട്ട​മു​ണ്ടാ​ക്കാ​ൻ​ ​എ​ൻ.​ഡി.​എ​ക്ക് ​ക​ഴി​ഞ്ഞു.​ ​എ​റ​ണാ​കു​ള​ത്ത് ​ബി.​ജെ.​പി​യു​ടെ​ ​കെ.​എ​സ്.​ ​രാ​ധാ​കൃ​ഷ്‌​ണ​ൻ​ 1,44,500​ ​വോ​ട്ടാ​ണ് ​നേ​ടി​യ​ത്.​ 2019​ൽ​ 13,77,49​ ​വോ​ട്ടാ​ണ് ​അ​ൽ​ഫോ​ൺ​സ് ​ക​ണ്ണ​ന്താ​നം​ ​നേ​ടി​യ​ത്.​ ​ചാ​ല​ക്കു​ടി​യി​ൽ​ ​വോ​ട്ടു​വി​ഹി​തം​ ​കു​റ​ഞ്ഞു.​ ​ബി.​ഡി.​ജെ.​എ​സി​ലെ​ ​കെ.​എ​ ​ഉ​ണ്ണി​കൃ​ഷ്‌​ണ​ന് 1,06,400​ ​വോ​ട്ടാ​ണ് ​ല​ഭി​ച്ച​ത്.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ 1,54,159​ ​വോ​ട്ട് ​ല​ഭി​ച്ചി​രു​ന്നു.

Advertisement
Advertisement