എൽ.ഡി.എഫിന്റെ ഏകമുഖം മന്ത്രി രാധാകൃഷ്ണൻ

Wednesday 05 June 2024 2:17 AM IST

തൃശൂർ:സി.പി.എമ്മിനും ഇടതുമുന്നണിക്കും കേരളത്തിൽ ഏക വിജയം സമ്മാനിച്ചത് മന്ത്രി കെ.രാധാകൃഷ്ണൻ മത്സരിച്ച ആലത്തൂർ മണ്ഡലം.യു.ഡി.എഫ് തരംഗം ഉണ്ടായിട്ടും തോറ്റത് കോൺഗ്രസിന്റെ സിറ്റിംഗ് എം.പിയായ രമ്യഹരിദാസ്. 20,146 ആണ് രാധാകൃഷ്ണന്റെ ഭൂരിപക്ഷം.

സി.പി.എമ്മിലെ പി.കെ.ബിജു 2009ലും 2014ലും വിജയിച്ച മണ്ഡലത്തിൽ കഴിഞ്ഞതവണ രമ്യ ഹരിദാസ് ഒന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

പ്രതീക്ഷിച്ച ഭൂരിപക്ഷമുണ്ടായില്ലെങ്കിലും ഇടതുകോട്ട തിരിച്ചുപിടിച്ചതിന്റെ ആശ്വാസത്തിലാണ് എൽ.ഡി.എഫ്. രാധാകൃഷ്ണന്റെ വിജയത്തെ തുടർന്ന് ഈ മണ്ഡലത്തിൽത്തന്നെ ഉൾപ്പെട്ട ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പുണ്ടാകും.

Advertisement
Advertisement