ഇൻഡോ- യു.എ.ഇ കാർഷിക വിദ്യാഭ്യാസ സംരംഭം

Thursday 06 June 2024 2:17 AM IST

കാലടി: ആദിശങ്കര എൻജിനിയറിംഗ് കോളേജും യു.എ.ഇ ആസ്ഥാനമായ സായിദ് ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ ദി എൻവയോൺമെന്റും സംയുക്തമായി യു.എൻ മാർഗനിർദ്ദേശങ്ങൾ പാലിച്ചുള്ള കാർഷിക-വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിച്ചു. വനംവകുപ്പ് ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്സ് ഡോ. ആർ. കമലഹാർ ഉദ്ഘാടനം ചെയ്തു. ആദിശങ്കര ഗ്രൂപ്പിന്റെ മാനേജിംഗ് ട്രസ്റ്റി അഡ്വ. കെ. ആനന്ദ് അദ്ധ്യക്ഷനായി. പ്രോജക്ട് ഹെഡ് ഡോ. ജേക്കബ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ആദിശങ്കര എൻജിനിയറിംഗ് കോളേജ്‌ പ്രിൻസിപ്പൽ ഡോ. എം.എസ്‌. മുരളി, ഔഷധി മാനേജിംഗ് ഡയറക്ടർ, ഡോ. ടി.കെ. ഹൃതിക്ക്‌, എൻ.എസ്‌.എസ്‌ കോ ഓർഡിനേറ്റർ പ്രൊഫ. സിജൊ, പ്രൊഫ. ഷാജി തുടങ്ങിയവർ സംസാരിച്ചു. സായിദ് ഇന്റർനാഷണൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. മുഹമ്മദ് ബിൻ ഫഹദ്, മുഖ്യ കോ ഓർഡിനേറ്റർ സജി ഇട്ടൂപ്പ് തോമസ് എന്നിവർ ഓൺലൈൻ വഴി സംസാരിച്ചു.

Advertisement
Advertisement