ഡോ. സാബു ജോസഫിന് പരിസ്ഥിതി മിത്രം ഗവേഷണ അവാർഡ്

Thursday 06 June 2024 4:00 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗം മേധാവി പ്രൊഫ.സാബു ജോസഫിന് പരിസ്ഥിതി ഗവേഷണ വിഭാഗത്തിലെ പരിസ്ഥിതി മിത്രം അവാർഡ് മുഖ്യമന്ത്രി സമ്മാനിച്ചു.ഇന്നലെ മാസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പുരസ്കാരം സമ്മാനിച്ചു. 23വർഷത്തെ ഗവേഷണത്തിനിടെ ആറ് ദേശീയ പ്രോജക്ടുകളും ഒരു ഇന്തോ- ഇസ്രായേൽ അന്താരാഷ്ട്ര പ്രോജക്ടും പൂർത്തിയാക്കി.13വിദ്യാർത്ഥികളുടെ ഗവേഷണത്തിന് ഗൈഡായി.നിലവിൽ 9ഗവേഷകരുടെയും രണ്ട് പോസ്​റ്റ് ഡോക്ടറൽ ഫെല്ലോകളുടെയും ഗൈഡാണ്. അന്താരാഷ്ട്ര ജേണലുകളിലടക്കം 100പ്രബന്ധങ്ങൾ,മൂന്ന് പുസ്തകങ്ങൾ അടക്കം പ്രസിദ്ധീകരിച്ചു.

Advertisement
Advertisement