ഡി.ജി.പിയുടെ കാലാവധി നീട്ടിയേക്കും

Thursday 06 June 2024 4:04 AM IST

തിരുവനന്തപുരം: ജൂലായിൽ വിരമിക്കുന്ന പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ കാലാവധി സർക്കാർ ഒരു വർഷത്തേക്ക് നീട്ടിനൽകിയേക്കും. സർക്കാരിന്റെ വിശ്വസ്തനാണെന്നത് പരിഗണിച്ചാണിത്. മുൻ ഡി.ജി.പി അനിൽകാന്തിന് രണ്ടുവർഷം സർവീസ് നീട്ടിനൽകിയിരുന്നു. ഷേഖ് ദർവേഷിന്റെ കാലാവധി ദീർഘിപ്പിച്ചാൽ കെ.പദ്മകുമാർ, ഹരിനാഥ് മിശ്ര, ടി.കെ. വിനോദ് കുമാർ, സഞ്ജീബ് കുമാർ പട്ജോഷി, രവാഡാ ചന്ദ്രശേഖർ എന്നിവർക്ക് ഡി.ജി.പിയാകാൻ അവസരമില്ലാതാകും. ഷേഖ് ദർവേഷിന്റെ അധിക കാലാവധി അവസാനിക്കുമ്പോഴേക്കും ഈ ഉദ്യോഗസ്ഥരെല്ലാം വിരമിക്കും. 2023 ജൂണിലാണ് ഷേഖ് ദർവേഷിനെ പൊലീസ് മേധാവിയായി നിയമിച്ചത്.

Advertisement
Advertisement