ജില്ല ആയുർവേദ ആശുപത്രിയിൽ താത്കാലിക ഒഴിവ്
കൊച്ചി: ജില്ലാ ആയുർവേദ ആശുപത്രിയിൽ വിവിധ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലിക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിയോതെറാപ്പിസ്റ്റ്: യോഗ്യത- ഡി.പി.ടി/ബി.പി.ടി സർട്ടിഫിക്കറ്റ്, പഞ്ചകർമ്മ തെറാപ്പിസ്റ്റ് (ഫീമെയിൽ): യോഗ്യത- തെറാപ്പിസ്റ്റ് കോഴ്സ് സർട്ടിഫിക്കറ്റ്, റിസപ്ഷനിസ്റ്റ് കം ഓഫീസ് അറ്റൻഡന്റ്: യോഗ്യത- എസ്. എസ്. എൽ.സി, കമ്പ്യൂട്ടർ കോഴ്സ് സർട്ടിഫിക്കറ്റ്, ടൂ വീലർ ലൈസൻസ്. ഫാർമസി അറ്റൻഡർ: യോഗ്യത- എസ് .എസ് .എൽ .സി . സാനിറ്റേഷൻ വർക്കർ: യോഗ്യത-എസ് .എസ് .എൽ. സി ( ദിവസ വേതനം 550 രൂപ). 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ, തിരിച്ചറിയൽ, യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം 13ന് രാവിലെ 11 ന് സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം.