നാലുപേരെ ഹൈക്കോടതി ജഡ്ജിമാരാക്കാൻ ശുപാർശ

Thursday 06 June 2024 4:40 AM IST

കൊച്ചി: ജില്ലാ ജഡ്ജിമാരടക്കം നാലുപേരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ. തിരുവനന്തപുരം ജില്ലാ ജഡ്ജി പി.വി. ബാലകൃഷ്ണൻ, കോഴിക്കോട് ജില്ലാ ജഡ്ജി എസ്. മുരളീകൃഷ്ണ, ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ കെ.വി. ജയകുമാർ, ഹൈക്കോടതി രജിസ്ട്രാർ (ജില്ലാ ജുഡിഷ്യറി) ജോബിൻ സെബാസ്റ്റ്യൻ എന്നിവരെയാണ് ചീഫ് ജസ്റ്റിസും രണ്ട് മുതിർന്ന ജഡ്ജിമാരും അടങ്ങിയ കേരള ഹൈക്കോടതി കൊളീജിയം സുപ്രീംകോടതി കൊളീജിയത്തോട് ശുപാർശ ചെയ്തത്. ഹൈക്കോടതി രജിസ്ട്രാർ ജനറൽ പി. കൃഷ്ണകുമാറിനെ ജഡ്ജിയായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം നേരത്തേ നൽകിയ ശുപാർശ കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

Advertisement
Advertisement