തിങ്കളാഴ്ച മുതൽ ട്രോളിംഗ് നിരോധനം

Thursday 06 June 2024 4:55 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ട്രോളിംഗ് നിരോധനത്തിന് മന്ത്രിസഭായോഗ തീരുമാനം. ജൂൺ 9ന് അർദ്ധരാത്രി തുടങ്ങി ജൂലായ് 31ന് അർദ്ധരാത്രിവരെ 52 ദിവസം നിരോധനം നീളും. ഇതു സംബന്ധിച്ച് വിജ്ഞാപനമിറക്കും.

അഡ്വ.ബോസ് സെബാസ്റ്റ്യനെ പി.എസ്.സി അംഗമായി ശുപാർശ ചെയ്യാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈക്കോടതിയിൽ മൂന്ന് വർഷക്കാലയളവിലേക്ക് സ്റ്റേറ്റ് അറ്റോർണിയായി കൊച്ചി എളമക്കര സ്വദേശിയായ അഡ്വ. എൻ. മനോജ് കുമാറിന് പുനർനിയമനം നൽകും.

ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂറിലെ തൊഴിലാളികളുടെ ക്ഷാമബത്ത കുടിശ്ശിക മുൻകാല പ്രാബല്യത്തോടെ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

Advertisement
Advertisement