ഒരു ലക്ഷം വൃക്ഷതൈകൾ നടാൻ മലബാർ ഗോൾഡ്

Thursday 06 June 2024 12:16 AM IST

കോഴിക്കോട്: മലബാർ ഗോൾഡ് ഗ്രൂപ്പ്‌ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികളും ക്യാമ്പയിനുകളും സംഘടിപ്പിച്ചു. കാക്കഞ്ചേരിയിലെ കിൻഫ്ര പാർക്കിൽ മലബാർ ഗോൾഡ് മാനുഫാക്ചറിംഗ് യൂണിറ്റിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് നിർവഹിച്ചു. മലബാർ ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടർ എ. കെ നിഷാദ്, സോളിഡിറ്റി ആൻഡ് പ്രോജക്ട്‌സ് (നോൺ റീട്ടെയിൽ) മേധാവി അബ്ദുൾ യാഷിർ ആദിരാജ, കിൻഫ്രാ പാർക്ക് ഡെപ്യൂട്ടി മാനേജർ സി. വി ഗിരീഷ്, മലബാർഗോൾഡ് കിൻഫ്ര പ്രൊജക്ട് സപ്ലൈ ചെയിൻ ഹെഡ് എൻ. വി അബ്ദുൾ കരീം, ഫാക്ടറി ഹെഡ് അബ്ദുൾ സലീം, ഗ്രൂപ്പ് ഹെഡ് (മാനുഫാക്ചറിംഗ്) ഇളങ്കോവൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
വൃക്ഷതൈ നടൽ ചടങ്ങിന്റെയും 'ഒരു മരം ഒരു ജീവനക്കാരൻ' ക്യാമ്പയിന്റെയും ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് നിർവഹിച്ചു. മലബാർ ഗ്രൂപ്പ് മാനേജ്‌മെന്റിന്റെയും നിക്ഷേപകരുടെയും ജീവനക്കാരുടെയും പങ്കാളിത്തത്തോടെ ഈ വർഷം ഒരു ലക്ഷം വൃക്ഷതൈകൾ നടാനാണ് തീരുമാനിച്ചിട്ടുള്ളത്.

Advertisement
Advertisement